വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന മിഷിനറിക്ക് ചര്‍ച്ച് 26 മില്യണ്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, July 15, 2015 11:22 hrs UTC
ഹെലിന(മൊണ്ടാന): നോര്‍ത്ത് അമേരിക്കന്‍ മിഷ്യന്‍ ബോര്‍ഡ് സംഘടിപ്പിച്ച പത്താഴ്ച നീണ്ടു നില്‍ക്കുന്ന മിഷന്‍ ട്രിപ്പിന് മൊണ്ടാനയിലേക്ക് യാത്രതിരിച്ച വാഹനം കീഴ്‌മേല്‍ മറിഞ്ഞതിനെ തുടര്‍ന്ന് തലച്ചോറിന് മാരകമായ പരിക്കേറ്റ് ശരീരം തളര്‍ന്ന 26 വയസ്സുക്കാരന്‍ ജെരിമിയ വാന്‍ഗനീസിന് ചര്‍ച്ച് 26 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജ് മൈക്ക് സാല്‍വഗ്നി ജൂലായ് 14ന് ഉത്തരവിട്ടു.
സൗത്ത് ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ നോര്‍ത്ത് അമേരിക്കന്‍ മിഷന്‍ ബോര്‍ഡിനാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കോടതി ചൂണ്ടികാട്ടി.
ചര്‍ച്ച് ഇന്‍ഷ്വറന്‍സ് പോളിസിയില്‍ നിന്നും തുക മുഴുവന്‍ നല്‍കുന്നതിന് തയ്യാറാണെന്ന് കമ്പനി അറിയിച്ചതായി അറ്റോര്‍ണി ആന്‍ഡേഴ്‌സ് അറിയിച്ചു.
മിഷന്‍ ട്രിപ്പില്‍ വാഹനം ഓടിച്ചിരുന്ന മറ്റൊരു മിഷനറിയുടെ അശ്രദ്ധയാണ് അപകടം സംഭവിക്കുവാന്‍ ഇടയായതെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
നഷ്ടപരിഹാരമായി ലഭിക്കുന്ന തുക മിഷനറിയുടെ ചികിത്സക്കായും, പൂര്‍ണ്ണ സമയ സംരക്ഷണത്തിനായും ഉപയോഗിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങളെ അയയ്ക്കുന്ന ചര്‍ച്ചുകള്‍ക്ക് ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ലെന്നും, അംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയതിനു ശേഷമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നാണ് കോടതി വിധി മുന്നറിയിപ്പ് നല്‍കുന്നത്. യാതൊരു നിയന്ത്രണമോ, ഇന്‍ഷ്വറന്‍സോ ഇല്ലാതെ മിഷന്‍ ട്രിപ്പിന് അംഗങ്ങളെ അയയ്ക്കുന്ന പ്രവണത ക്രിസ്തീയ ദേവാലയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നാണ് കോടതിചൂണ്ടി കാണിക്കുന്നത്.
Comments