ന്യൂജേഴ്‌സി : മദ്യലഹരിയില്‍ വാഹനമോടിച്ചു മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മാതാവും, പിതാവും ഒരു കുഞ്ഞും മരിച്ച സംഭവത്തില്‍ ജൂലായ് 11ന് അറസ്റ്റിലായ ഇന്ത്യന്‍ യുവാവിന്റെ ജാമ്യ സംഖ്യ 300,000 ഡോളറില്‍ നിന്നും 750,000 ആയി വര്‍ദ്ധിപ്പിച്ചു.
കാലിഫോര്‍ണിയാ സാന്‍ഫ്രാന്‍സിസ്‌ക്കൊ ഡൗണ്‍ ടൗണില്‍ നിന്നും ന്യൂജേഴ്‌സി ടീനെക്കിലേക്കുള്ള 1-80 ഹൈവേയിലാണ് അപകടമുണ്ടായത്.
കണ്‍സ്ട്രക്ഷന്‍ സോണില്‍ ഇന്ത്യന്‍ യുവാവ് ഭവല്‍ ഉപാല്‍ ഓടിച്ചിരുന്ന കാഡിലാക്ക് എക്‌സലേഡ് കിയാ കാറില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിയില്‍ യുവാവായ ഭര്‍ത്താവും, ഗര്‍ഭിണിയായ ഭാര്യയും ബാക്ക്‌സീറ്റില്‍ ഇരുന്നിരുന്ന ഒരു കുഞ്ഞും വെന്തു മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ജൂലായ് 12ന് മോറിസ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജാമ്യസംഖ്യയായി ആദ്യം നിശ്ചയിച്ചിരുന്ന 300,000 ഡോളര്‍ കേസ്സ് കേട്ടതിനുശേഷം 750,000 ഡോളറായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, ലൈസെന്‍സില്ലാതെ വാഹനമോടിക്കല്‍ മദ്യപിച്ചു വാഹനം ഓടിക്കുക തുടങ്ങിയ നിരവധി കുറ്റങ്ങള്‍ക്ക് പിടിയിലാതാണ് പ്രതിയുടെ ജാമ്യസംഖ്യ ഇരട്ടിയാകുന്നതിന് കോടതി തീരുമാനിച്ചത്.
50 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് മോറിസ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് പറയുന്നു. ആറുവര്‍ഷത്തിനുള്ളില്‍ ആറുതവണയാണ് ഇന്ത്യന്‍ യുവാവിനെ വിവിധ കുറ്റങ്ങല്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഈയ്യിടെയാണ് മലിനസിംഗ് എന്ന ഇന്ത്യന്‍ യുവതി മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തിയത്.
Comments