You are Here : Home / Readers Choice

ജയില്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ബഹുമതി ഒബാമക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 17, 2015 10:31 hrs UTC

ഒക്കലഹോമ: 1789 -2009 കാലഘട്ടത്തില്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ മുതല്‍ ജോര്‍ജ്ജ് ഡബഌയു ബുഷ് വരെ 43 പേര്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്നുവെങ്കിലും, ഫെഡറല്‍ പ്രിസണ്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ബഹുമതി നാപത്തിനാലമത്തെ പ്രസിഡന്റായ ബറാക്ക് ഒബാമയ്ക്ക് സ്വന്തം. ഒക്കലഹോമ സിറ്റിക്ക് പുറത്തുള്ള എല്‍റിനൊ ഫെഡറല്‍ പ്രിസണിനു മുമ്പില്‍ ജൂലായ് 17 വ്യാഴാഴ്ച കറുത്ത കവചിത വാഹനമായ ലിമൊയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വന്നിറങ്ങിയപ്പോള്‍ അമേരിക്കന്‍ ചരിത്രത്തിലൊരു പുതിയ അദ്ധ്യായം കൂടി എഴുതി ചേര്‍ക്കുകയായിരുന്നു.
കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കേമ്ടതെങ്ങനെയെന്ന് പുനര്‍ചിന്തനം ചെയ്യുക, തടവുകാരുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ദേശീയ വിഷയങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടിയാണ്. ഇങ്ങനെയൊരു സന്ദര്‍ശനം ക്രമീകരിച്ചതെന്ന് ഒബാമ പറഞ്ഞു.
'ചെറുപ്പക്കാരായ തടവുകാര്‍ ചെയ്ത തെറ്റുകളില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല ഞാന്‍ ചെയ്തിട്ടുള്ള തെറ്റുകളും'
ഒബാമ യുവ തടവുകാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തുടര്‍ന്ന് ഓരോ സെല്ലുകളും ഒബാമ സന്ദര്‍ശിച്ചു ഒമ്പടതടി വീതിയും 10 അടി നീളവുമുള്ള സെല്ലുകളില്‍ മൂന്ന് മുതിര്‍ന്ന തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ശിക്ഷ പൂര്‍ത്തീകരിച്ച തടവുകാര്‍ക്ക് വോട്ടവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളെകുറിച്ചും ഒബാമ വിശദീകരിച്ചു.
മയക്കുമരുന്നു കേസ്സുകളില്‍ അക്രമസ്വഭാവമില്ലാത്ത 46 തടവുപുള്ളികളുടെ ശിക്ഷാകാലാവധി പ്രസിഡന്റില്‍ നിഷ്പ്തമായ അധികാരമുപയോഗിച്ചു കുറവു ചെയ്തതിനുശേഷമാണ് ജയില്‍ സന്ദര്‍ശിക്കാന്‍ ഒബാമ എത്തിയത്. ബ്യൂറോ ഓഫ് പ്രിസണ്‍സ് ഡയറക്ടര്‍ ചാള്‍സ് ശാമുവേല്‍, കറക്ഷ്ണല്‍ ഓഫീസര്‍ റൊണാള്‍ഡ് എന്നിവര്‍ പ്രസിഡന്റിനെ അനുഗമിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.