ഡാളസ് : മാതാവിന്റെ അശ്രദ്ധമൂലം പുറകിലെ സീറ്റില്‍ ബല്‍റ്റിട്ടിരുന്ന 2 വയസ്സുക്കാരി വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത കാറിലിരുന്ന് ചൂടേറ്റ് മരിച്ച സംഭവം വെള്ളിയാഴ്ച ഡാളസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഡാളസ്സിലെ ഫെയര്‍ പാര്‍ക്കിലേക്ക് 7 കുട്ടികളേയും കൊണ്ടാണ് മാതാവ് പുറപ്പെട്ടത്. മടങ്ങി വന്നതിനുശേ,ം കാര്‍ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത കുട്ടികളെ അകത്തേക്ക് കയറ്റിവിട്ടു. എല്ലാവരേയും കാറില്‍ നിന്നും ഇറക്കിയെന്നാണ് മാതാവ് കരുതിയത്. കുറച്ചു കഴിഞ്ഞു. കുട്ടികളെ എണ്ണിനോക്കിയപ്പോള്‍ 2 വയസ്സുക്കാരിയെ കാണാനില്ല. ഉടനെ അന്വേഷണമാരംഭിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി കാര്‍ സീറ്റില്‍ ഇരിക്കുന്നതായി കണ്ടെത്തി. പിതാവ് ഉടനെ സി.പി.ആര്‍. നല്‍കി ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു.
മരണത്തെകുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. മാതാവിന്റെ പേരില്‍ ഇതുവരെ കേസ്സു ചാര്‍ജ്ജ് ചെയ്തിട്ടില്ല.
ഈ സീസണില്‍ ടെക്‌സസ്സില്‍ താപനില ട്രിപ്പിള്‍ ഡിജിറ്റില്‍ എത്തിയതിനുശേഷം കാറിലിരുന്ന് സൂര്യതാപമേറ്റ് മരിച്ച സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുട്ടികളേയും, വളര്‍ത്തു മൃഗങ്ങളേയും കാറില്‍ കൊണ്ടു പോകുന്നവര്‍ യാതൊരു കാരണവശാലും കുട്ടികളെ കാറിനകത്താക്കി പുറത്തുപോകരുതെന്ന് നേരത്തെ തന്നെ പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments