ഡാളസ് : 2015 ല്‍ ഡാളസ് കൗണ്ടിയിലെ ആദ്യ വെസ്റ്റ് നൈല്‍ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ കൊതുകു സീസണ്‍ ആരംഭിച്ചതിനു ശേഷം സൗത്ത് ഈസ്റ്റ് ഡാളസ്സില്‍ 75217 സിപ്‌കോഡില്‍(Zipcode) താമസിക്കുന്ന വ്യക്തിയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് ജൂലായ് 21 ചൊവ്വാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കൊതുകുവ്യാപനം തടയുന്നതിന് പരിസരം ശുചിത്വം ആവശ്യമാണെന്നും, വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ സ്‌പ്രെ ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കൊതുകു ശല്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ശരീരമാസകലം കവര്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിച്ചു യാത്രചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്താകമാനം അമ്പത്തിരണ്ട് ഇനം കൊതുകുകളില്‍ വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഡാളസ് കൗണ്ടി അധികൃതര്‍ കൊതുകുനിവാരണത്തിന് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Comments