വാഷിംഗ്ടണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ സത്യനാഡില്ലായും, ഇന്ദ്രനൂയിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ മൈക്രോ സോഫ്റ്റും, പെപ്‌സിയും ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.
2015 ജൂലായ് 22ന് ഫോര്‍ച്യൂണ്‍ പുറത്തുവിട്ട സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം 86.83 ബില്യണ്‍ റവന്യൂ ഉണ്ടാക്കിയെങ്കില്‍ പെപ്‌സിയുടേത് 66.68 ബില്യനാണ്.
കഴിഞ്ഞ വര്‍ഷത്തെ ലോകത്തിലെ അറനൂറ് കമ്പനികളുടെ ആകെ റവന്യൂ, 31.2 ട്രില്ല്യണ്‍ ഡോളറും, 1.7 ട്രില്ല്യണ്‍ പ്രോഫിറ്റുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
500 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, റിലയന്‍സ്, ടാറ്റ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ഉള്‍പ്പെടും.
Comments