പാസഡിന(കാലിഫോര്‍ണിയ): അരോയാസെക്കൊയില്‍ സ്ഥിതി ചെയ്യുന്ന ചില്‍ഡ്രന്‍സ് മ്യൂസിയത്തിലെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെ മേല്‍ വന്‍മരം മറിഞ്ഞു വീണ് 8 കുട്ടികള്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ലിസ സെര്‍ഡ്രിയന്‍(പസഡീന ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക്‌സ്മാന്‍) പറഞ്ഞു. ഇന്ന് വൈകീട്ട് 5 മണിക്കായിരുന്നു സംഭവം 63 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ 33 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയിരുന്നത്. മരം പൊട്ടുന്ന ശബ്ദം കേട്ടതായും, കുട്ടികളുടെ മേല്‍ പതിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ലോസ് ആഞ്ചലസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിച്ചു. എഴുപത്തിയഞ്ചു വര്‍ഷം പഴക്കമുള്ള വൃക്ഷം(പൈന്‍ട്രി) വേരുകള്‍ പറന്നു വീണതെന്തു കൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് സിറ്റി അധികാരികള്‍ അറിയിച്ചു. അഗ്നി ശമനസേനാംഗങ്ങളുടേയും, പോലീസിന്റേയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനും, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതിനും സഹായിച്ചതായി മൈക്കിള്‍(കിഡ്‌സ്‌പേയ് സി.ഇ.ഒ.) പറഞ്ഞു.
Comments