ഡാളസ് : ഡാളസിലെ പ്രശ്‌സത വനിതാ ദന്തഡോക്ടര്‍ കെന്‍ഡ്രാ ഹേച്ചുടെ(35) കൊലപാതകവുമായി ബന്ധപ്പെട്ട ഡാളസ്സില്‍ നിന്നുള്ള 23 വയസ്സുക്കാരി ക്രിസ്റ്റല്‍ കോര്‍ട്ടിസിനെ (സെപ്റ്റംബര്‍ 5 ശനിയാഴ്ച) പോലീസ് അറസ്റ്റു ചെയ്തു.
ഡാളസ്സിലെ സെനഡര്‍ സ്പിറ്ങ്ങ് റോഡിലുള്ള സമ്പന്നമായ അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെച്ചാണ് വനിതാ ഡോക്ടര്‍ വെടിയേറ്റു മരിച്ചത്.
സമീപത്തുണ്ടായിരുന്ന ക്യാമറകള്‍ പരിശോധിച്ചും, ദൃക്‌സാക്ഷികളുടെ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത് വന്ന ചെരൊക്കി ജീപ്പിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ക്രിസ്റ്റല്‍ അറസ്റ്റിലായത്. രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവാണ് പിടിയിലായ ക്രിസ്റ്റല്‍.
ഡോക്ടര്‍ നേരെ വെടിയുതിര്‍ത്ത പ്രതിയെ സംഭവ സ്ഥലത്ത് വാനില്‍ എത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതിന് 500 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും പോലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്റ്റല്‍ പറഞ്ഞു. വെടിവെച്ച പ്രതിയെ ഇതുവരെ പിടികൂടാനായില്ല. വെടിയേറ്റു വീണ ഡോക്ടറുടെ കൈവശം ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നെടുത്തു പ്രതിരക്ഷപ്പെടുകയായിരുന്നു.
മോഷണമായിരുന്നു കൊലപാതകത്തിന് കാരണമായതെന്നും പിടിയിലായ ക്രിസ്റ്റല്‍ പറഞ്ഞു.
സെന്‍ട്രല്‍ ഇല്ലിനോയ്ഡില്‍ നിന്നുള്ള ദന്തഡോക്ടര്‍ കെന്റക്കിയിലുള്ള ദന്റല്‍ സ്‌ക്കൂളില്‍ നിന്നും ബിരുദം നേടി ടെക്‌സസ്സിലാണ് സ്ഥിര താമസമാക്കിയിരുന്നത്. വളരെ ആദരവോടും, പുഞ്ചിരിയോടും, രോഗികളേയും, സഹപ്രവര്‍ത്തകരേയും സമീപിച്ചുവരുന്ന കെന്‍ഡ്രായെ കുറിച്ചു സഹപ്രവര്‍ത്തകര്‍ക്ക് വലിയ മതിപ്പായിരുന്നു.
Comments