സെന്റ് ലൂയിസ്: 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനു വേണ്ടി നടക്കുന്ന പ്രാഥമിക മത്സരത്തില്‍ നിന്നും ടെക്‌സസ് മുന്‍ ഗവര്‍ണ്ണര്‍ റിക്ക് പിന്മാറി.
സെന്റ് ലൂയിസില്‍ വെള്ളിയാഴ്ച(ഇന്ന്) തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്യവെയാണ് റിക്ക്‌പെറി പ്രഖ്യാപനം നടത്തിയത്.
റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥികളില്‍ നിന്നും ആദ്യമായി പിന്‍മാറുന്ന സ്ഥാനാര്‍ത്ഥിയാണ് ടെക്‌സസില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ഗവര്‍ണ്ണറായി സേവനം അനുഷ്ഠിച്ചിട്ടുള്ള റിക്ക്്‌പെറി.
തിരഞ്ഞെടുപ്പു ഫണ്ട് ശേഖരിക്കുന്നതില്‍ വന്ന പരാജയമാണ് റിക്ക് പെറിയെ തിരഞ്ഞെടുപ്പു രംഗത്തു നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
പതിനേഴ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഇപ്പോള്‍ മുന്‍ഗണന ലഭിച്ചുകൊണ്ടിരിക്കുന്നതു ഡൊണാള്‍ഡ് ട്രംബിനാണ്.
ഐഓവായില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്താനിരിക്കെ റിക്ക്‌പെറി നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ നിരീക്ഷകരേയും പ്രവര്‍ത്തകരേയും അത്ഭുതപ്പെടുത്തി 2012 ലും റിക്ക്‌പെറി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിന് മത്സര രംഗത്തുണ്ടായിരുന്നു.
Comments