വാഷിംഗ്ടണ്‍ ഡി.സി.: ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍ നിന്നും എത്തുന്ന ഡോക്ടര്‍മാര്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ഇന്ത്യന്‍ ആരോഗ്യവകുപ്പ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
ഡോക്ടര്‍മാര്‍ക്ക് പഠനം പൂര്‍ത്തീകരിച്ചു ഇവിടെ തൊഴില്‍ എടുക്കുന്നതിനുള്ള അനുമതി നേരത്തെ ഇന്ത്യന്‍ ഗവണ്‍മെന്റ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ സേവനലഭ്യത് കുറഞ്ഞു വരുന്നതാണ് ഇന്ത്യ ഗവണ്‍മെന്റിന്റെ പുതിയ തീരുമാനം സ്വീകരിക്കുന്നതിന് നിര്‍ബ്ബന്ധിതമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ 81% ശതമാനവും, ജനറല്‍ ഫിസിഷ്യന്മാരുടെ 12 ശതമാനം കുറവും ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1800 പേര്‍ക്ക് ഒരു ഡോക്ടര്‍മാരുടെ സേവനമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശമനുസരിച്ചു ഓരോ 600 പേര്‍ക്കും ഒരു ഡോക്ടര്‍ വീതം ഉണ്ടായിരിക്കണം.
ജെ.വണ്‍ സ്റ്റഡി വിസ ഉള്ള ഡോക്ടര്‍മാര്‍ക്ക് യു.എസ്. ഇമ്മിഗ്രേഷന്‍ നിയമമനുസരിച്ചു ഓരോ 600 പേര്‍ക്കും ഒരു ഡോക്ടര്‍ വീതം ഉണ്ടായിരിക്കണം.
ജെ.വണ്‍ സ്റ്റഡി വിസ ഉള്ള ഡോക്ടര്‍മാര്‍ക്ക് യു.എസ്. ഇമ്മിഗ്രേഷന്‍ നിയമമനുസരിച്ചു രണ്ടു വര്‍ഷത്തെ ഹോം റസിഡന്‍സ് നിര്‍ബ്ബന്ധമാണ്. എന്നാല്‍ നേരത്തെ ഇന്ത്യഗവണ്‍മെന്റ് നല്‍കിയിരുന്ന നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ജോബ് വിസക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു.
Comments