ഒക്കലഹോമ: ഒക്കലഹോമ ജയിലില്‍ നടന്ന കാലാപത്തില്‍ കൊല്ലപ്പെട്ട തടവുകാരുടെ എണ്ണം ഞായറാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ നാലായി. ജയിലധികൃതര്‍(ഇന്ന്) ഞായറാഴ്ച നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം.
ഒക്കലഹോമ കുഷിങ്ങ് സിമ്മറോണ് കറക്ക്ഷണല്‍ ഫെസിലിറ്റിയില്‍ ശനിയാഴ്ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ശനിയാഴ്ച തന്നെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സ്വകാര്യ കോര്‍പ്പറേഷനുകള്‍ നടത്തുന്ന ജയിലുകളില്‍ ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
ഒക്കലഹോമ സിറ്റിക്കും, തുള്സക്കുമിടയിലാണ് സംഭവം നടന്ന ജയില്‍ സ്ഥിതി ചെയ്യുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് ജയില്‍ അടച്ചു പൂട്ടി. ഒക്കലഹോമ സ്റ്റേറ്റ് പ്രിസണ്‍സ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്. ജയിലില്‍ സെക്യൂരിറ്റിയും ശക്തമാക്കിയിട്ടുണ്ട്.
Comments