വാഷിംഗ്ടണ്‍: കല്‍ക്കത്തയുടെ പാതയോരങ്ങളിലും, ഗ്രാമങ്ങളിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും, അശരണരായ രോഗികള്‍ക്കും അഭയം നല്‍കി ജീവിതം ധന്യമാക്കിയ മദര്‍ തെരേസക്ക് അര്‍ഹമായ അംഗീകാരം ഭാരതത്തില്‍ പോലും ലഭിച്ചുവോ എന്ന സംശയം നിലനില്‍ക്കെ അമേരിക്കയില്‍ മദര്‍ തെരെസയുടെ സ്മരണ സജ്ജീവമായി നിലനിര്‍ത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മത്സരരംഗത്തുള്ള ഒഹായൊ ഗവര്‍ണ്ണര്‍ കണ്ടെത്തിയത്. മദര്‍ തെരെസയുടെ ചിത്രം പത്തു ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്യുക എന്നതാണ്.
സെപ്റ്റംബര്‍ 16ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഒഹായോ ഗവര്‍ണ്ണര്‍ ജോണ്‍ കാസിക്ക് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
പത്തു ഡോളര്‍ ബില്ലില്‍ നിലവിലുള്ള അലക്‌സാണ്ടര്‍ ഹാമില്‍ട്ടന്റെ ചിത്രം മാറ്റി ആരുടെ ചിത്രമാണ് ചേര്‍ക്കേണ്ടതെന്ന ചോദ്യത്തിന് ഒഹായൊ ഗവര്‍ണ്ണര്‍ ജോണ്‍ ലോകമെങ്ങും ആദരിക്കപ്പെടുന്ന നോബല്‍പ്രൈസ് ജേതാവായ മദര്‍ തെരേസയുടെ ചിത്രമാണെന്ന് അഭിപ്രയാപ്പെട്ടപ്പോള്‍ ഫ്‌ളോറിഡാ മുന്‍ ഗവര്‍ണ്ണറും മറ്റൊരു സ്ഥാനാര്‍ത്ഥിയുമായ ജെബ് ബുഷ് ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ ചിത്രം മതിയെന്നായിരുന്നു മറുപടി നല്‍കിയത്.
മറ്റു രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രബ്, ടെഡ് ക്രൂസ് ആഫ്രിക്കന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് റോസ പാര്‍ക്കിന്റെ ചിത്രമാണ് നിര്‍ദ്ദേശിച്ചത്. മുഖാമുഖത്തില്‍ പങ്കെടുത്ത ഏകവനിത കാര്‍ലെ ഫിയോറിന ആരുടെ പേരും നിര്‍ദ്ദേശിച്ചില്ല.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും 2020 ല്‍ മാത്രമാണ് പത്തു ഡോളര്‍ ബില്ലിലെ ചിത്രത്തിന് മാറ്റമുണ്ടാകൂ. ഒഹായോ ഗവര്‍ണ്ണര്‍ ജോണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ വാഗ്ദാനം നിറവേറ്റുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.
Comments