ചിക്കാഗൊ : വില്പന നികുതിയില്‍ വെട്ടിപ്പു നടത്തിയ ചിക്കാഗൊയിലെ മദ്യവില്പനക്കാരായ ഏഴ് ഇന്ത്യന്‍ അമേരിക്കന്‍, വ്യവസായികള്‍ക്കെതിരെ കേസ്സെടുത്തതായി സെപ്റ്റംബര്‍ 18ന് അറ്റോര്‍ണി ജനറല്‍ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ചിരാഗ് പട്ടേല്‍, ദീപക് കുമാര്‍, പട്ടേല്‍, ജിഗര്‍ കുമാര്‍ പട്ടേല്‍, മുകേഷ് പട്ടേല്‍, നിഷാന്റ് പട്ടേല്‍, രജനികാന്ത് പട്ടേല്‍, വിഷല്‍ പട്ടേല്‍ എന്നിവരാണ് കേസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ കൂടാതെ ആബ്ദല്‍ ഫത്താ, യാസിര്‍ കനാന്‍ എന്നിവരേയും കേസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2010 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെ 3.5 മില്യന്‍ ഡോളറിന്റെ നികുതി പണമാണ് ഇല്ലിനോയ് സംസ്ഥാനത്തിന് മദ്യവില്പനയിനത്തില്‍ നഷ്ടമായത്.
മൂന്നുവര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഇല്ലിനോയ്‌സില്‍ വില്പന നികുതി വെട്ടിപ്പു നടത്തുന്ന മറ്റു വ്യവസായികള്‍ക്കു ഇതൊരു മുന്നറിയിപ്പാണെന്ന് അറ്റോര്‍ണി ജനറല്‍ ലിസ മാഡിഗന്‍ മുന്നറിയിപ്പു നല്‍കി.
Comments