ഒറിഗണ്‍ : ഒറിഗണ്‍ കമ്മ്യൂണിറ്റി കോളേജില്‍ ഒക്ടോബര്‍ 1ന് രാവിലെ പത്തു മണിക്ക് നടന്ന വെടിവെപ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചു എന്ന് പറയപ്പെടുന്ന ക്രിസ് ഹാര്‍ഹര്‍ മേഴ്‌സര്‍(26) എന്ന യുവാവും, പിന്നീട് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഒറിഗണ്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോങ്ങ് ഗണ്‍, ഹന്റ് ഗണ്‍ ഉള്‍പ്പെടെ മൂന്ന് തോക്കുകളാണ് വെടിയുതിര്‍ക്കുവാന്‍ യുവാവ് ഉപയോഗിച്ചത്.
വെടിവെപ്പില്‍ പരിക്കേറ്റ 7 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്്.
വെടിവെച്ച വിദ്യാര്‍ത്ഥി ഇംഗ്ലണ്ടിലാണ് ജനിച്ചത്. ചെറുപ്പത്തില്‍ മാതാവിനോടൊപ്പം കാലിഫോര്‍ണിയായില്‍ താമസമാക്കിയതിനുശേഷമാണ് ഒറിഗണിലേക്ക് മാറിയത്.
വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയുടെ പ്രസ്താവനയില്‍, ക്രിസ് ഹാര്‍പര്‍ വെടിവെക്കുന്നതിന് മുമ്പ് ഏതു മതത്തിലുള്ളവരാണെന്ന് ചോദിച്ചതായി പറയുന്നു.
വെടിവെപ്പിനെ തുടര്‍ന്ന് പ്രസിഡന്റ് ഒബാമ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി.
Comments