വുഡ്‌ലാന്റ്(കൊളറാഡെ): ഏഴുവര്‍ഷം മുമ്പ് അപ്രത്യക്ഷമായ പതിനെട്ടുവയസ്സുക്കാരന്റെ മൃതദ്ദേഹം ഉപേക്ഷിക്കപ്പെട്ട കാമ്പിന്‍രെ ചിമ്മിനിയില്‍ നിന്നും കണ്ടെടുത്തതായി കൊളറാഡൊ അധികൃതര്‍ സെപ്റ്റംബര്‍ 30 ബുധനാഴ്ച വെളിപ്പെടുത്തി.
വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട കാമ്പിനില്‍ എങ്ങനെ യുവാവ് എത്തി എന്നത് ദുരൂഹമായി തുടരുന്നു.
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിപോയതിനുശേഷം മകനെ കണ്ടിട്ടില്ലെന്ന് പിതാവ് മൈക്കിള്‍ മഡക്‌സ് പറഞ്ഞു. കൂട്ടുക്കാരുടെ കൂടെ ഉണ്ടായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. വര്‍ഷങ്ങളായി മകനുവേണ്ടി അന്വേഷണം നടത്തുന്ന പിതാവ് മകന്റെ ശരീരാവശിഷ്ടങ്ങള്‍ വീടിനു തൊട്ടടുത്തു ഒരു മൈല്‍ ദൂരെയുള്ള ക്യാമ്പിനില്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചപ്പോള്‍ മൈക്കിളിന് വിശ്വസിക്കാനായില്ല.
ചിമ്മിനിക്കു മുമ്പില്‍ വലിയൊരു ഫര്‍ണിച്ചര്‍ കിടന്നിരുന്നതു കൊണ്ട് ഫയര്‍ പ്ലെയ്‌സ് നോക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ് ക്യാമ്പിന്റെ ഉടമസ്ഥന്‍ പറഞ്ഞത്.
ക്ലാസില്‍ മിടുക്കനായിരുന്നുവെന്നും, സ്വയം മരിക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
കാമ്പിന്‍ പൊളിക്കുന്ന സമയത്താണ് മൃതദേഹം കണ്ടെത്തിയതെന്നും, പല്ലു പരിശോധിച്ചതിനു ശേഷമാണ് മൃതദേഹം 2008 ല്‍ കാണാതായ ജോഷി വെര്‍നന്‍ മാഡിക്ലിന്റേതാണെന്ന് തിരിച്ചറിഞ്ഞതെന്നും ടെല്ലര്‍കൗണ്ടി കൊറോണല്‍ അല്‍ബോണ്‍ പറഞ്ഞു.
അപകടകാരമായിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ ചൂണ്ടികാട്ടി. അന്വേഷണം തുടരുന്നു.
Comments