ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാന തലസ്ഥാനത്ത് നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന പത്തു കല്പനകള്‍ ആലേഖനം ചെയ്ത 4, 800 പൗണ്ട് തൂക്കമുള്ള സ്റ്റാച്ച്യൂ തിങ്കളാഴ്ച സന്ധ്യമയങ്ങിയതോടെ നീക്കം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടു ഡസനിലധികം ട്രൂപ്പര്‍മാരുടെ സംരക്ഷണത്തിലാണ് ഇരുട്ടിന്റെ മറവില്‍ ചരിത്രസ്മാരകം നീക്കം ചെയ്യപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10.15നും 11.30നും ഇടയില്‍ ആറടി നീളവും, 3 അടി വീതിയുമുള്ള സ്റ്റാച്യൂ എത്രയും വേഗത്തില്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന് മാനേജ്‌മെന്റ് ആന്റ് എന്റര്‍പ്രൈസസ് വക്താവ് ജോണ്‍ എസ്റ്റസ് പറഞ്ഞു. സമീപവാസികളായ അഞ്ചോ ആറോ പേര്‍ മാത്രം ദൃക്‌സാക്ഷികളായി. പ്രത്യേക മതവിഭാഗത്തിനോ, ഡിനോമിനേഷനോ അവരുടെ ആശയ പ്രചരണത്തിനായി പൊതു സ്ഥലത്ത് ഇത്തരം സ്റ്റാച്യുകള്‍ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഒക്ടോബര്‍ 12നു മുമ്പു പത്തുകല്പനകള്‍ നീക്കം ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു. സാത്താനിക്ക് ഗ്രൂപ്പും, നിരീശ്വരവാദികളും, മൃഗസംരക്ഷണഗ്രൂപ്പും അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇത്തരം സ്റ്റാച്യുകള്‍ ഉര്‍ത്തുമെന്ന് നേരത്തെ ഭീഷിണി മുഴക്കിയിരുന്നു. പാരമ്പര്യമായി അമേരിക്കാ കാത്തുസൂക്ഷിച്ചിരുന്ന പല ക്രൈസ്തവ മൂല്യങ്ങളും നഷ്ടപ്പെടുകയോ, നിയമം മൂലം നിരോധിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ദിനം പ്രതിവര്‍ദ്ധിച്ചുവരുന്ന ലോകത്തിലെ മറ്റേതു രാജ്യങ്ങളേക്കാളും ഗണ്‍ വയലന്‍സ് അമേരിക്കയിലാണ് നടക്കുന്നതെന്ന് ഈയിടെ ഒറിഗണില്‍ ഉണ്ടായ വെടിവെപ്പിനെതുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പരസ്യമായി പ്രഖ്യാപിച്ചതു മുന്‍പത്തെതിന്റെ അനന്തര ഫലമാണോ എന്ന് ചിന്തിക്കാത്തവരും ഇല്ലാതില്ല.
Comments