കാലിഫോര്‍ണിയാ: കാലിഫോര്‍ണിയായില്‍ കഴിഞ്ഞ അറുപതു വര്‍ഷമായി നിലനിന്നിരുന്ന സ്ത്രീ പുരുഷ വേതന അസമത്വം അവസാനിപ്പിച്ചുകൊണ്ടുള്ള ബില്ലില്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ ഒപ്പുവെച്ചു. ഒക്ടോ. ചൊവ്വാഴ്ചയായിരുന്നു സുപ്രധാന നിയമം നിലവില്‍ വന്നത്. പുരുഷന് ഒരു ഡോളര്‍ ലഭിക്കുന്ന തൊഴിലിന് സ്ത്രീക്ക് ലഭിച്ചിരുന്നത് 84 സെന്റായിരുന്നു. കാലിഫോര്‍ണിയാ സെനറ്റല്‍ ഹന്നാ-ബത്ത് ജാക്ക്‌സണ്‍ നടത്തിയ പഠനമാണ് പുതിയൊരു ബില്‍ അവതരിപ്പിക്കുന്നതിനും, പാ്സ്സാക്കുന്നതിനും വഴി തെളിയിച്ചത്. കാലിഫോര്‍ണിയാ ഫെയര്‍ പെ ആക്ട് നിയമമാക്കുവാന്‍ കഴിഞ്ഞതു ചരിത്ര നേട്ടമായി ഗവര്‍ണ്ണര്‍ ബ്രൗണ്‍ ചൂണ്ടികാട്ടി. മറ്റു സംസ്ഥാനങ്ങല്‍ക്ക് അനുകരിക്കാവുന്ന നല്ലൊരു മാതൃകയാണ് കാലിഫോര്‍ണിയാ സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ പറഞ്ഞു. സിനിമാ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കാലിഫോര്‍ണിയായിലെ നായിക നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുരുഷ-സ്ത്രീ സമത്വം നിലവില്‍ വന്നതില്‍ ആഹ്ലാദഭരിതരാണ്. ഹോളിവുഡ് പ്രശസ്ത സിനിമാ നടന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ കഴിഞ്ഞ വര്‍ഷം 80 മില്യണ്‍ ഡോളര്‍ പ്രതിഫലം വാങ്ങിയപ്പോള്‍, അത്രയും പ്രസിദ്ധിയുള്ള നടി ജനിഫര്‍ ലോറന്‍സ് നേടിയതു 30 മില്യണ്‍ ആയിരുന്നു. കാലിഫോര്‍ണിയാ അസംബ്ലിയില്‍ ഈ ബില്‍ പാസ്സാക്കുന്നതിന് കാര്യമായ എതിര്‍പ്പുകള്‍ ഒന്നും ഇല്ലായിരുന്നു. റിപ്പബ്ലിക്കന്‍ അസംബ്ലി മെമ്പര്‍ ബില്‍ ബ്രൊ ഈ ബില്ലിന്റെ സാധുത ചോദ്യം ചെയ്തിരുന്നു.
Comments