ഓക് ലാന്റ്(കാലിഫോര്‍ണിയ): ഒക്ടോബര്‍ 3 ശനിയാഴ്ച ഇന്ത്യന്‍ വംശജന്‍ ജസ് വീര്‍ സിങ്ങ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന പോലീസ് സംശയിക്കുന്ന ജോവാന്‍ ലോപസ്(23) നുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ഇന്ന്(ഒക്ടോബര്‍ 7 ബുധനാഴ്ച) ഈസ്റ്റ് ഓക്ക്‌ലാന്റ് പോലീസ് അറിയിച്ചു. ഈസ്റ്റ് ഓക്ക്‌ലാന്റില്‍ അറിയപ്പെടുന്ന ഐസ്‌ക്രീം വില്പനക്കാരനായിരുന്നു നാല്പത്തിയഞ്ചു വയസ്സുകാരനായ ജസ് വീര്‍ സിങ്ങ്. ഐസ്‌ക്രീം വാനില്‍ തള്ളിക്കയറിയ അഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ പ്രതി സിങ്ങിന് നേരെ വെടിവെക്കുകയായിരുന്നു. വെടിവെപ്പിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വെടിയേല്‍ക്കുമ്പോള്‍ സിങ്ങ് ടര്‍ബന്‍ ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ സിങ്ങിന് പതിമൂന്നു വയസ്സുള്ള മകള്‍ മാത്രമാണുള്ളതെന്ന് ഈസ്റ്റ് ഓക്ക്‌ലാന്റ് നിവാസികള്‍ പറഞ്ഞു. സിങ്ങിന്റെ വധം ഓക്ക്‌ലാന്റ് കമ്മ്യൂണിറ്റിയെ മുഴുവനായും ദുഃഖത്തിലാഴ്ത്തി. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 510 238 3821 നമ്പറില്‍ പോലീസിനേയോ, 510 777 8572 നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്‌സിനേയോ ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.
Comments