ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലിന്റെ കീഴിലുള്ള എട്ടു ഏരിയാ ക്യാമ്പസ്സുകളില്‍ മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന 1, 500 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മെത്തഡിസ്റ്റ് ടാലന്റ് അക്വസിഷന്‍ ഡയറക്ടര്‍ തോമസ് വെര്‍ണല്‍ അറിയിച്ചു.
ഫേസ്ബുക്ക്, സോഷ്യല്‍ മീഡിയ, ഇമെയ്ല്‍ ടെക്‌സ്റ്റ് തുടങ്ങിയ മാധ്യമങ്ങലിലൂടെ തൊഴിലന്വേഷകരെ കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍ എന്നിവക്കാണ് കൂടുതല്‍ സാധ്യത. റജിസ്‌ട്രേര്‍ഡ് നഴ്‌സുമാര്‍ക്ക് 10,000 ഡോളര്‍ വരെ സൈല്‍-ഇന്‍-ബോണസ് നല്‍കുമെന്നും, 80,000 ഡോളര്‍ വരെ വാര്‍ഷീക വരുമാനം ലഭിക്കുമെന്നും ആശുപത്രിയുടെ അറിയിപ്പില്‍ പറയുന്നു.
10,000 ഡോളര്‍ ബോണസു നല്‍കി ഈ മാസം തന്നെ 80 നഴ്‌സുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. മെത്തഡിസ്റ്റില്‍ ജീവനക്കാരായവര്‍ പുതിയ ജോലിക്കാരെ നിര്‍ദ്ദേശിക്കുമ്പോള്‍ അവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.
Comments