ഓസ്റ്റിന്‍: ചൈല്‍ഡ്രസ് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌െമന്റ് വാഹനങ്ങളില്‍ ?ഇന്‍ ഗോഡ് വി ട്രസ്റ്റ്? സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനുളള സിറ്റി പൊലീസ് ചീഫിന്റെ തീരുമാനത്തിന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടിന്റെ പിന്തുണ.ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സ്റ്റണിന് ഗവര്‍ണര്‍ അയച്ച കത്തില്‍ പൊലീസ് ചീഫിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യ സ്‌നേഹ പ്രതീകമായി ഇത്തരം സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതിന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി. നാഷണല്‍ മോട്ടോ ആയ 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' ആദ്യം ചൈല്‍ഡ്രസ് പൊലീസ് വാഹനങ്ങളിലാണ് പതിച്ചെങ്കിലും ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ഫ്രീഡം ഫ്രം റിലിജിയന്‍ ഫൗണ്ടേഷന്‍ പൊലീസ് ചീഫിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ചീഫ് ഈ ആവശ്യം തളളിയിരുന്നു. 1956 ജൂലൈ 30 നാണ് അമേരിക്ക 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' നാഷണല്‍ മോട്ടോയായി അംഗീകരിച്ചത്. എന്നാല്‍ 1864 ല്‍ തന്നെ അമേരിക്കന്‍ നാണയത്തില്‍ ഈ വാക്യം ആലേഖനം ചെയ്യപ്പെട്ടിരുന്നു. വാല്യൂസ് ?ടെക്‌സാസ് സംസ്ഥാനം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് ടെക്‌സാസ് വാല്യൂസ് പ്രസിഡന്റ് ജോനാഥന്‍ സ്റ്റിക്കര്‍ പതിച്ചതിനെ അനുകൂലിച്ച് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Comments