. ഡാളസ് : രണ്ടുപേരെ വധിച്ചു എന്ന കുറ്റത്തിന് കോടതി ശിക്ഷിച്ച സ്റ്റീവന്‍ മാര്‍ക്ക് ചെയ്‌നി എന്ന 59 ക്കാരനെ 28 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുവാന്‍ കോടതി ഇന്ന് ഉത്തരവിട്ടു. ഡാളസ്സില്‍ 1987 ലാണ് സംഭവം. മരിച്ച വ്യക്തിയുടെ ശരീരത്തില്‍ കടിയേറ്റ ഭാഗത്തുന്നും പരിശോധനയ്ക്കായി എടുത്ത ഡി.എന്‍.എ. സാമ്പിളുകള്‍ സ്റ്റീവന്റേതാണെന്ന് ഡന്റിസ്റ്റ് സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജൂറി സ്റ്റീവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസ്സിന്റെ വിസ്താര സമയം, ഒമ്പതു സാക്ഷികള്‍ കൊലപാതകം നടക്കുമ്പോള്‍ സ്റ്റീവ് തങ്ങളോടൊപ്പമായിരുന്നു എന്നു വെളിപ്പെടുത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സൂസന്‍ ഹോക്ക്, ഡാളസ് കൗണ്ടി പബ്ലിക്ക് ഡിഫന്‍ണ്ടേഴ്‌സ് ഓഫീസ് സംയുക്തമായി സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡൊമിനിക്ക് കോളിന്‍സിനു മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് സ്റ്റീവിനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടിത്. ഡി.എന്‍.എ. ടെസ്റ്റ് നടത്തിയതില്‍ തെറ്റ് പറ്റിയെന്ന് ഡന്റിസ്റ്റും സമ്മതിച്ചിരുന്നു. നിരപരാധികളായ എത്രയോ പേര്‍ വര്‍ഷങ്ങളോളം ജയിയില്‍ കഴിയേണ്ടിവരികയും, തുടര്‍ന്ന് വിട്ടയയ്ക്കുകയും ചെയ്ത നിരവധി സംഭവങ്ങളാണ് ഈയ്യിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Comments