. ഫ്‌ളോറിഡ: 1970 നുശേഷം പരസ്പരം വേര്‍പിരിഞ്ഞ സഹോദരിമാരുടെ അപൂര്‍വ്വ സംഗമത്തിന് ഫ്‌ളോറിഡായിലെ സരസോട്ട ആശുപത്രി വേദിയായി. പിതാവിന്റേയും മാതാവിന്റേയും മരണശേഷം അനാഥരാക്കപ്പെട്ട മെഗന്‍ഹൂസ് 44, ഹോളി ഹൊയല്‍ ഒബ്രയന്‍(46) ഇരുവരും കണ്ടു മുട്ടിയത് സരസോട്ടയിലെ ഡോക്ടേഴ്‌സ് ഹോസ്പിറ്റലില്‍ ജോലിക്കായി എത്തിയതിനു ശേഷമാണ്. ദക്ഷിണ കൊറിയായില്‍ ജനിച്ച ഇരുവരും അനാഥാലയത്തില്‍ എത്തപ്പെടുമ്പോള്‍ രണ്ടും നാലും വയസ് പ്രായം. ഇരുവരേയും അമേരിക്കയില്‍ നിന്നും എത്തിയ രണ്ടു കുടുംബാംഗങ്ങള്‍ ദത്തെടുക്കുകയായിരുന്നു. ന്യൂയോര്‍ക്കിലും, വെര്‍ജീനയിലും വളര്‍ത്തപ്പെട്ട രണ്ടുപേരും നിഴ്‌സിങ്ങ് എയ്ഡുമാരായാണ് ഡോക്ടേഴ്‌സ് ഹോസ്പിറ്റലില്‍ എത്തിയത്. രണ്ടുപേരും പരസ്പരം സംസാരിക്കുകയും, കുടുംബചരിത്രം ഓര്‍മ്മയില്‍ നിന്നും പങ്കുവെക്കുകയും ചെയ്തതിനുശേഷം നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് ഇരുവരും സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരുടേയും സന്തോഷത്തിന് അതിരുകളില്ലായിരുന്നു എന്നാണ് ഇവരുടെ പുനര്‍ സംഗമത്തിനു സാക്ഷ്യം വഹിച്ച ആശുപത്രി ജീവനക്കാര്‍ അഭിപ്രായപ്പെട്ടത്. കൊറിയായില്‍ നിന്നും അമേരിക്കയില്‍ എത്തിയതോടെ ഇരുവരും പുതിയ പേര്‍ സ്വീകരിക്കുകയായിരുന്നു. അമേരിക്കയില്‍ നടത്തിയ ഡി.എന്‍.എ. ടെസ്റ്റിനു പുറമെ കാനഡയിലും പരിശോധ നടത്തിയതിനുശേഷമാണ് ഇരുവരും സഹോദരിമാരാണെന്ന് ഔദ്യോഗീകമായി സ്ഥിരീകരിച്ചത്.
Comments