. ഹൂസ്റ്റണ്‍ : അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകനും, മുസ്ലൂം വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ സര്‍ സയ്യദ് അഹമ്മദ് ഖാന്റെ സ്മരണ സജ്ജീവമായി നിലനിര്‍ത്തുന്നതിന് ആഗോള വ്യാപകമായി അലിഗര്‍ അലൂമനി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന സര്‍ സയ്യദ് ദിനം 2015 വിവിധ പരിപാടികളോടെ ഒക്ടോബര്‍ 17 ശനിയാഴ്ച ഹൂസ്റ്റണില്‍ ആഘോഷിക്കുന്നു. ദല്‍ഹി മുഗള്‍ വംശജനായ സര്‍ സയ്യദ് അഹമ്മദ് ഖാന്റെ ജനനം 1817 ഒക്ടോബര്‍ 17നായിരുന്നു. മുസ്ലീം മതാചാര പ്രകാരം വിദ്യാഭ്യാസം ലഭിച്ച അഹമ്മദ് ഖാന്‍ പേര്‍ഷ്യന്‍, അറബിക്ക്, ഉറുദു, എന്നീ ഭാഷകളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. ഡോക്ടര്‍ ആകണമെന്നാഗ്രഹം 1838 ല്‍ പിതാവിന്റെ മരണത്തോടെ ഉപേക്ഷിക്കേണ്ടിവന്നു. ഡല്‍ഹി ഭരിച്ചിരുന്ന മുഗള്‍ രാജ്യഭരണത്തില്‍ പങ്കാളിയാകുന്നതിനുള്ള ക്ഷണം അഹമ്മദ്ഖാന്‍ തിരസ്‌ക്കരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1875 ല്‍ ആഗ്ലോ മുഹമ്മദീയന്‍ ഒറിയന്റല്‍ കോളേജ് സ്ഥാപിച്ചു. ഈ സ്ഥാപനമാണ് പിന്നീട് അലിഗര്‍ മുസ്ലീം സര്‍വ്വകലാശാലയായി പുനര്‍ നാമകരണം ചെയ്യപ്പെട്ടത്. 1898 ല്‍ എണ്‍പതാം വയസ്സില്‍ ജീവിതം പൂര്‍ത്തീകരിച്ചു കാലയവനികക്കുള്ളില്‍ മറയുന്നതിന് മുമ്പ് ഇന്ത്യന്‍ സമൂഹത്തിന്, പ്രത്യേകിച്ചു മുസ്ലീം സമൂഹത്തിന് നല്‍കിയ ധീരമായ നേതൃത്വം പ്രത്യേകം സ്മരണീയമാണ്. സര്‍ സയ്യദ് ദിനാഘോഷങ്ങള്‍ ഹൂസ്റ്റണിലെ മെസ്ബന്‍ റസ്‌റ്റോറന്റിലാണ് നടത്തപ്പെടുന്നത്. മുസ്തഫ റ്റമീസ്(ഔട്ട്‌റീച്ച് സ്ട്രാറ്റജീസ് ഫൗണ്ടര്‍) മുഖ്യാതിഥിയായി പങ്കെടുക്കും. കള്‍ച്ചറല്‍ പ്രോഗ്രാം, സോഷ്യലൈസേഷന്‍, റ്ററാന തുടങ്ങിയവയും സര്‍ സയ്യദ് ദിനത്തിന് മാറ്റുകൂട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് 2812242453.
Comments