ഹണ്ട്‌സ്വില്ല(ടെക്‌സസ്): ഡാളസ് പോലീസ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ലിച്ചൊ എസ്‌കമില്ല(33)യുടെ വധശിക്ഷ ഇന്ന്(ഒക്ടോ.14) ഹണ്ടസ്വില്ല ജയിലില്‍ നടപ്പാക്കി. 2002 ലാണ് പ്രതിയെ വധശിക്ഷക്ക് വിധിച്ചത്. ഇതോടെ ടെക്‌സസ്സില്‍ പന്ത്രണ്ടു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയ 24 വധശിക്ഷകളില്‍ പകുതിയും ടെക്‌സസ്സില്‍. 2001 ല്‍ ക്രിസ്റ്റൊഫര്‍ കെവിന്‍ ജെയിംസ് എന്ന ഓഫീസറാണ് വധിക്കപ്പെട്ടത്. അന്ന് പ്രതിക്ക്് പത്തൊമ്പതു വയസ്സായിരുന്നു പ്രായം. പ്രതി ഉള്‍പ്പെട്ട അടിപിടി കേസ്സില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനുശേഷം മറ്റൊരു വാഹനം തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. യു.എസ്. സുപ്രീം കോടതി പ്രതിയുടെ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു 18 മിനിട്ടുകള്‍ക്കുശേഷം 6.31നാണ് മരണം സ്ഥിരീകരിച്ചത്. മരണത്തിനുമുമ്പ് പ്രതി കൊല്ലപ്പെട്ട ഓഫീസറുടെ മകളോടു ക്ഷമാപണം നടത്തി. ടെക്‌സസ്സിലെ വധശിക്ഷകള്‍ ഒഴിവാക്കണമെന്ന മാര്‍പാപ്പയുടെ അപേക്ഷ ടെക്‌സസ്സ് സംസ്ഥാനം അംഗീകരിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. മരണത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പ്രതി പറഞ്ഞു. കേഡറ്റ് ക്ലാസ്സില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണ് കൊല്ലപ്പെട്ട ഓഫീസര്‍ ജെയിംസ് ഡാളസ് പോലീസ് ഫോഴ്‌സില്‍ ചേര്‍ന്നത്. വിവാഹിതനായിരുന്ന ജെയിംസ് പുതിയൊരു വീടുവാങ്ങുവാനുള്ള ശ്രമത്തിനിടയിലാണ് മരണം തട്ടിയെടുത്ത്ത്.
Comments