ലൈവ്മോര്‍(കാലിഫോര്‍ണിയാ): ഒക്ടോബര്‍ രണ്ടിന് കൂട്ടുക്കാരുമൊത്ത് ബോട്ടില്‍ യാത്രചെയ്യവെ ബോട്ടില്‍ വെള്ളം നിറഞ്ഞു മുങ്ങി കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ ഓപറേഷന് സ്പെഷലിസ്റ്റ് കോണ്ട്രാക്ടര് രഘുവേന്ദ്രയുടെ(31) മൃതദേഹം കണ്ടെടുത്തു. ലേക്ക് മറീനയില്‍ കൂട്ടുക്കാരുമൊത്ത് പിക്ക്നിക്കിനായീരുന്നു ബോട്ടില്‍ കയറിയത്. ബോട്ടിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഏഴുപേരും ബോട്ടില്‍ നിന്നും ചാടി രക്ഷപ്പെട്ടുവെങ്കിലും രഘുവേന്ദ്ര മുങ്ങിതാഴുകയായിരുന്നു. ബോട്ട് യാത്രക്കാരില്‍ ആര്‍ക്കും ലൈഫ് വെസ്റ്റ് ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. അലമേണ്ട കൗണ്ടിയിലെ ലേക്ക് ഡെല്‍ വല്ലെ(Lake Dell Vaile) യില്‍ നിന്നും ഒക്ടോബര്‍ 7ന് കണ്ടെടുത്ത മൃതദേഹം രഘുവേന്ദ്രയുടേതാണെ്ന് അലമെണ്ട കൗണ്ടി കൊറോണേഴ്സ് ബ്യൂറോ ഇന്ന് സ്ഥിരീകരിച്ചു. സെയില്‍സ്.കോം ഉദ്യോഗസ്ഥനായിരുന്ന രുഘുവേന്ദ്രയുടെ മരണം ജീവനക്കാരെ ദുഃഖത്തിലാഴ്ത്തിയതായി സെയില്‍ ഫോഴ്സ് ഐ.റ്റി. ഓര്ഗനൈസേഷന് വക്താവ് അറിയിച്ചു. ഹൈദരബാദ് ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഡേവമോഡ് ഐ.റ്റി.സൊലൂഷന് ജീവനക്കാരനായിരുന്നു. പിന്നീട് അമേരിക്കയില്‍ എത്തിയ രഘുവേന്ദ്ര കഴിഞ്ഞ ഏപ്രിലിലാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയും ഒരു വയസ്സുള്ള മകളും ഉണ്ട്.
Comments