ഡാലസ് ∙ അമേരിക്കയിൽ മത സ്വാതന്ത്ര്യം ഭീഷണിയെ നേരിടുകയാണെന്ന് നോർത്ത് ടെക്സാസ് പ്രസിഡൻഷ്യൽ ഫോറത്തിൽ പങ്കെടുത്ത പ്രിസിഡന്റ് സ്ഥാനാർഥികളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.പ്ലാനൊ പ്രിസ്റ്റൺ വുഡ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടന്ന പ്രസിഡൻഷ്യൽ ഫോറത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായ കാർലി ഫിയോറിന, സെനറ്റർ ടെഡ് ക്രൂബ്, റിക്ക് സന്റോറം, ഗവ. മൈക്ക് ഹക്കബി, ഗവ. ജെബ് ബുഷ്, ഡോ. ബെൻ കാർഡൽ എന്നിവർ പങ്കെടുത്തു. ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥികളിൽ ആരും ഫോറത്തിൽ പങ്കെടുത്തില്ല. presidential forum 2 2016 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിലിജിയസ് ലിബർട്ടി ഇലക്ഷനെന്നാണ് ടെഡ് ക്രൂബ് വിശേഷിപ്പിച്ചത്. സുപ്രീം കോടതി സ്വവർഗ്ഗ വിവാഹത്തിന് അനുമതി നൽകിയതും. മതത്തിന്റെ അടിസ്ഥാനത്തിൽ സ്വവർഗ്ഗ വിവാഹിതർക്കു തൊഴിൽ നിഷേധിക്കുന്നതും, വ്യവസായങ്ങൾ നേരിടുന്ന ഭീഷണിയും ഉദാഹരണമായി ടെസ് ചൂണ്ടിക്കാട്ടി.പാവപ്പെട്ടവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമേരിക്കയിലെ ഓരോ പൗരനുമാണ് ഏറ്റെടുക്കേണ്ടതെന്നും ഗവൺമെന്റിനെ ഈ ചുമതല ഏല്പിക്കുന്നതു ശരിയല്ലെന്നും റിക്ക് സാന്റോറം പറഞ്ഞു. presidential forum 4 അമേരിക്കയിൽ ഭ്രൂണ ഹത്യ ചെയ്യപ്പെട്ട 62 മില്യൺ ശിശുക്കളുടെ നിലവിളി ഇവിടെ നിന്നും ഉയരുമ്പോൾ അമേരിക്കയെ അനുഗ്രഹിക്കണം എന്ന് എങ്ങനെ പ്രാർത്ഥിക്കാനാകും എന്നാണ് മൈക്ക് ഹക്കബി ചോദിച്ചത്. അമേരിക്കൻ പൗരന്മാരെ വിദേശങ്ങളിൽ തലയറുക്കലിന് വിധേയരാക്കുന്ന ഐസിസ് പോലുളള ഭീകര സംഘടനകളെ ഉന്മൂലം ചെയ്യുക എന്നതാണ് അമേരിക്കയുടെ ഉത്തരവാദിത്തമെന്നും, ഒബാമ പറയുന്നതുപോലെ കാലാവസ്ഥാ വയതിയാനമല്ലെന്നും ഹക്കബി പറഞ്ഞു. ദൈവവിശ്വാസം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ജെബ് ബുഷ് ചൂണ്ടിക്കാട്ടി.
Comments