ഷിക്കാഗോ ∙ കളളനും പൊലീസും കളിക്കുന്നതിനിടെ ആറ് വയസ്സുകാരന്റെ കയ്യിലിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് സഹോദരനായ മൂന്ന് വയസ്സുകാരൻ മരിച്ചു. കളിച്ചു കൊണ്ടിരിക്കവേ റഫ്രജിറേറ്റിനു മുകളിൽ വെച്ചിരിരുന്ന ലോഡ് ചെയ്ത് തോക്കെടുത്ത് സഹോദരന്റെ മുഖത്തേക്കാണ് നിറയൊഴിച്ചത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരുത്തരവാദപരമായും നിയമ വിരുദ്ധമായും തോക്ക് കൈവശം വച്ചതിന് കുട്ടികളുടെ പിതാവ് മൈകകിളിനെ സാന്റിയാഗോ പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ മൈക്കിളിന് ജഡ്ജി ജയിംസ് ബ്രൗൺ 75,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. അമേരിക്കയിലെ ഷിക്കാഗോ, ന്യൂയോർക്ക് ലോസാഞ്ചൽസ് എന്നിവിടങ്ങളിൽ നിന്നും ഈ വർഷം ഇതുവരെ 5,500 തോക്കുകൾ പിടിച്ചെടുത്തതായി പൊലീസ് ചീഫ് മെക്കാർതി പറഞ്ഞു. ഷിക്കാഗോയിൽ മാത്രം ഈ വർഷം 1870 വെടിവയ്പ്പുകൾ നടന്നതായും ഇതു കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തോക്കുകൾ സുരക്ഷിതമായി സൂക്ഷിക്കാതെ വരുന്നതനെ തുടർന്ന് അപകടങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ഏണ്ണവും ദിനം പ്രതിവർദ്ധിച്ചു വരികയാണ്.
Comments