ബ്രാഡന്റ്‌റണ്‍(ഫ്‌ളോറിഡ): 2014 ആഗസ്റ്റ് മുതല്‍ അപ്രത്യക്ഷമായ 11 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കുട്ടിയുടെ മാതാവിന്റെ പേരിലുള്ള വീട്ടിലെ ഫ്രീസറില്‍ നിന്നും ഒക്ടോ. 18 ഞായര്‍ കണ്ടെടുത്തു. ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് കീഷ്‌ന തോമസിന്റെ അഞ്ചു മക്കളെ കുറിച്ച് അന്വേഷിക്കാനാണ് വെസ്റ്റ് ബ്രാഡന്റ്‌റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. അവിടെ അവര്‍ക്ക് നാലു കുട്ടികളെ മാത്രമേ കാണാനായുള്ളൂ. അഞ്ചാമത്തെ കുട്ടിയെ കുറിച്ചു അന്വേഷിക്കുന്നതിനിടയിലാണ് 2014 ആഗസ്റ്റ് മുതല്‍ കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. കുട്ടിയെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോ.19 ഞായറാഴ്ച ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാത്തില്‍ കാണാതായ കുട്ടിയുടെ ഗ്രാന്റ് മദറിന്റെ വീട്ടില്‍ പോലീസ് എത്തി. അവിടെ ലോക്ക് ചെയ്ത് വെച്ചിരുന്ന ഫ്രീസര്‍ തുറന്നപ്പോള്‍ പതിനൊന്ന് വയസ്സുകാരിയുടെ മൃതദേഹം സ്റ്റഫ് ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ മാതാവിനെ കോടതിയില്‍ ഹാജാരാക്കിയെങ്കിലും, വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഇവര്‍ തയ്യാറായില്ല എന്നാണ് പോലീസ് വക്താവ് ലഫ്.ജയിംസ് റാക്കി ഞായറാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. കുട്ടിയെ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ. ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. അമ്മൂമ്മയുടെ വീട്ടിലേക്ക് ഫ്രീസര്‍ നീക്കം ചെയ്യുന്നതിന് സഹായിച്ച കുട്ടിയുടെ മാതാവിന്റെ കാമുകനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments