You are Here : Home / Readers Choice

അഹമ്മദ് മുഹമ്മദ് വൈറ്റ് ഹൗസില്‍ ഒബാമയുമൊത്ത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 20, 2015 11:29 hrs UTC

. വാഷിംഗ്ടണ്‍ ഡി.സി.: ടെക്‌സസ്സ് ഇര്‍വിംഗ് വിദ്യാലയത്തില്‍ സ്വയം നിര്‍മ്മിച്ച ക്ലോക്ക് കൊണ്ടുവന്ന സംഭവത്തോടനുബന്ധിച്ചു പോലീസ് കയ്യാമം വെച്ചു അറ്‌സ്റ്റു ചെയ്ത മുസ്ലീം വിദ്യാര്‍ത്ഥി അഹമ്മദ് മുഹമ്മദിന്(14) ഇന്ന് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഒബാമയുമായി കൂടികാഴ്ച്ചക്കുള്ള അവസരം ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 14നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ക്ലോക്ക് സംഭവം അരങ്ങേറിയത്. മുസ്ലീം സമുദായാംഗമായ അഹമ്മദിന്റെ അറസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പ്രസിന്റ് ഒബാമ മിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും, വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വൈറ്റ് ഹൗസില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകന്‍, ആസ്‌ട്രൊനൊട്ട്, സയന്റിസ്റ്റ് എന്നിവര്‍ക്കായി സംഘടിപ്പിച്ചിരുന്ന ആസ്‌ട്രോണമിനൈറ്റില്‍ പങ്കെടുക്കുവാനെത്തിയ അഹമ്മദിനെ പ്രസിഡന്റ് നേരിട്ടു കണ്ടു കുശല പ്രശ്‌നങ്ങള്‍ നടത്തി. വിവാദം സൃഷ്ടിച്ച ക്ലോക്ക് കൊണ്ടു വരണമെന്ന ഒബാമയുടെ അഭ്യര്‍ത്ഥ നിറവേറ്റുവാന്‍ അഹമ്മദിനായില്ല. തിരക്കു കാരണം പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ക്ലോക്ക് വാങ്ങുവാനുള്ള സമയം ലഭിച്ചില്ല എന്നാണ് അഹമ്മദ് പറയുന്നത്. ഡിജിറ്റല്‍ ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ചു പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തതാണ് സംഭവത്തിന് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തത് ന്യായീകരിച്ച പോലീസിനേറ്റ കനത്ത പ്രഹരമാണ് ഒബാമ അഹമ്മദിന് നല്‍കിയ സ്വീകരണമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന വാദവും സജീവമായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.