വാഷിംഗ്ടണ്‍: 2016 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മത്സരരംഗത്തുണ്ടായിരുന്ന മുന്‍ വെര്‍ജീനിയ സെനറ്റര്‍ ജിം വെമ്പ് പിന്മാറുന്നതായി ഇന്ന്(ഒക്ടോ.20 ചൊവ്വാഴ്ച) വാഷിംഗ്ടണില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നില്ലെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാകുമോ എന്ന് പരിശോധിച്ചു വരികയാണെന്നും ജിം വെബ് വെളിപ്പെടുത്തി. റിപ്പബ്ലിക്കന്‍- ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങളേക്കാള്‍ സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതിക്കാരാണ് കൂടുതല്‍. ഞാനും അവരോടൊപ്പം ചേരുന്നു. വെമ്പ് പറഞ്ഞു. റൊണാള്‍ഡ് റീഗന്റെ നേവി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ജിം ജൂലായിലാണ് മത്സര രംഗത്തെത്തിയത്. മൂന്നുമാസത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം ഒരു ശതമാനം വോട്ടര്‍മാരുടെ പിന്തുണ മാത്രമാണ് സംമ്പാക്കാനായത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളുടെ ആദ്യമായി സംഘടിപ്പിക്കുന്ന ഡിബേറ്റില്‍ ജിംവെബിന്റെ പ്രകടനം അത്രയും ആശാവാഹമായിരുന്നില്ല. വെബിന്റെ പിന്മാറ്റത്തോടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഫോര്‍മര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹില്ലരി ക്ലിന്റനും, വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണ്ടി സാന്റേഴ്‌സും തമ്മിലുള്ള കടുത്ത മത്സരത്തിനു വേദിയൊരുങ്ങി. മുന്‍ മേരിലാന്റ് ഗവ.മാര്‍ട്ടിന്‍ ഒ.മേയലി, മുന്‍ റോഡ് ഐലന്റ് ഗവ. ലിങ്കണ്‍ ചഫിയുമാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. വൈസ് പ്രസിഡന്റ് ജൊ ബൈഡന്‍ മത്സരിക്കുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ബൈഡന്‍ രംഗത്തെത്തിയാല്‍ ഹില്ലരിയുടെ നില പരുങ്ങലിലാകും.
Comments