You are Here : Home / Readers Choice

കാലിഫോര്‍ണിയ- ന്യൂഡല്‍ഹി സര്‍വീസ്‌: എയര്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 22, 2015 11:24 hrs UTC

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ- ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനയാത്രയ്‌ക്ക്‌ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിന്‌ ആദ്യമായി ആരംഭിക്കുന്ന എയര്‍ ഇന്ത്യ സര്‍വീസ്‌ ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ചാണ്‌ ഫിനാന്‍സ്‌ ഡയറക്‌ടര്‍ എസ്‌ വെങ്കിട്ട്‌ പുതിയ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ചത്‌. ഒക്‌ടോബര്‍ 15-ന്‌ കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കമ്യൂണിറ്റി ലീഡേഴ്‌സിന്റെ യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു വെങ്കിട്ട്‌.റൗണ്ട്‌ ട്രിപ്പിനു ഇപ്പോള്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ 999 ഡോളര്‍ നല്‍കിയാല്‍ മതി. ഡിസംബര്‍ 2 മുതല്‍ ജനുവരി 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക്‌ ഇപ്പോള്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാവുന്നതാണ്‌. ഇതേ കാലയളവില്‍ പ്രീമിയം കമ്പനികളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ ഇന്ത്യയില്‍ എവിടേയും എക്‌സിക്യൂട്ടീവ്‌ ക്ലാസില്‍ സൗജന്യമായി റൗണ്ട്‌ ട്രിപ്പിനുള്ള ടിക്കറ്റ്‌ എയര്‍ ഇന്ത്യ നല്‍കുമെന്നു ഡയറക്‌ടര്‍ അറിയിച്ചു. ആഴ്‌ചയില്‍ ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബോയിംഗ്‌ 777 രാവിലെ 10 മണിക്ക്‌ കാലിഫോര്‍ണിയയില്‍ നിന്നും പുറപ്പെട്ട്‌ ന്യൂഡല്‍ഹിയില്‍ വൈകിട്ട്‌ 3.55-നും ഡല്‍ഹിയില്‍ നിന്നും ഇതേ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.45-ന്‌ പുറപ്പെട്ട്‌ കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോയില്‍ രാവിലെ 6 മണിക്കും എത്തിച്ചേരും. 17 മണിക്കൂറാണ്‌ യാത്രാദൈര്‍ഘ്യം. യാത്ര വളരെ സുഖകരമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്നു ഡയറക്‌ടര്‍ അറിയിച്ചു. എയര്‍ ഇന്ത്യ അമേരിക്കയില്‍ നിന്നും ആരംഭിക്കുന്ന നാലാമത്ത്‌ സര്‍വീസാണിത്‌. ന്യൂയോര്‍ക്ക്‌, ന്യൂവാര്‍ക്ക്‌, ചിക്കാഗോ എന്നിവടങ്ങളില്‍ നേരത്തെ എയര്‍ ഇന്ത്യ സര്‍വീസ്‌ നിലവിലുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.