You are Here : Home / Readers Choice

ഡാളസ്സില്‍ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് ഉജ്ജ്വല തുടക്കം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 18, 2015 12:40 hrs UTC

ഡാളസ്: 2016 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് ഇന്ന് ഡാളസ്സില്‍ ഉജ്ജ്വല തുടക്കം. ഡാളസ് ഒക്ക് ക്ലിഫിലെ മൗണ്ടന്‍ വ്യൂ കോളേജ് ജിംനേഷ്യത്തില്‍ ഉച്ചക്ക് ഒന്നരക്ക് ആരംഭിക്കേണ്ട സമ്മേളനം, ഡാളസ്സിലുണ്ടായ കനത്ത മഴയും, കാറ്റും മൂലം വിമാനം വൈകിയതിനാല്‍ നിശ്ചിത സമയത്തിനുശേഷമാണ് ആരംഭിച്ചത്. രാവിലെ ഏഴര മുതല്‍ ജനങ്ങള്‍ സമയത്തിനുശേഷമാണ് ആരംഭിച്ചത്. രാവിലെ ഏഴര മുതല്‍ ജനങ്ങള്‍ കോളേജിനു മുമ്പില്‍ തമ്പടിച്ചിരുന്നു. പന്ത്രണ്ടരക്ക് 1500 പേര്‍ ഹാളില്‍ പ്രവേശിച്ചതിനുശേഷം പ്രവേശന കവാടം അടച്ചു. ഹില്ലരി ഹാളില്‍ പ്രവേശിച്ചതോടെ കൂടിയിരുന്ന ജനങ്ങള്‍ അമേരിക്കന്‍ പതാകകല്‍ വീശി ഹര്‍ഷാരവത്തോടെ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു നിന്നു. സ്റ്റേറ്റ് സെനറ്റര്‍ റോയ്‌സ് വെസ്റ്റ് ക്ലിന്റനെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് മുപ്പതു മിനിട്ട് ഹില്ലരി സംസ്ഥാന- ദേശീയ വിഷയങ്ങളെ കുറിച്ചു സംസാരിച്ചു. എല്‍.ജി.ബി.റ്റി. വിഭാഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും, സിറിയായില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ടെക്‌സ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അഭയം നല്‍കേണ്ടതാണെന്നും, ടെക്‌സസ് ഗവര്‍ണ്ണര്‍ മെഡിക്കെയ്ഡ് വിഷയത്തില്‍ സ്വീകരിച്ച നിഷേധാത്മക സമീപനം താഴ്ന്ന വരുമാനക്കാര്‍ക്ക് ദേഷം വരുത്തുമെന്നും ഹില്ലരി പറഞ്ഞു. ഇന്‍ഷ്വറന്‍സ് ഇല്ലാതെ ജീവിക്കുന്ന ഏറ്റവും കൂടുതല്‍ പൗരന്മാരുള്ള സംസ്ഥാനമാണ് ടെക്‌സസെന്ന് ക്ലിന്റന്‍ ചൂണ്ടികാട്ടി. മാര്‍ച്ച് 1ന് പ്രൈമറി തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഹില്ലരി ഉറപ്പാക്കി എന്നാണ് തിരഞ്ഞെടുപ്പു സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും അടുത്ത് നടന്ന സര്‍വ്വെയില്‍ 61 ശതമാനം വോട്ടര്‍മാര്‍ ഹില്ലരിയെ പിന്തുണച്ചപ്പോള്‍ 30 ശതമാണ് തൊട്ടടുത്ത ഡമോക്രാറ്റിക്ക് എതിരാളിയായ വെര്‍മൗണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സിന് ലഭിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംബുമായിട്ടായിരിക്കും അവസാന മത്സരം നടക്കുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.