ടെന്നിസ്സി: മരിച്ചു കിടന്ന അമ്മൂമ്മയുടെ സമീപമുള്ള ക്രിമ്പില്‍ ദിവസങ്ങളോളം ആഹാരമോ ജലപാനമോ ഇല്ലാതെ കഴിയേണ്ടിവന്ന 15 മാസമുള്ള കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവം ടെന്നിസ്സിയില്‍ നിന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇരുപത്തിയെട്ടു വയസു പ്രായമുള്ള മാതാവ് ട്രേയ്‌സി സെറ്റംബര്‍ 15 മുതല്‍ ജയിലിലായിരുന്നതുകൊണ്ടു 58 വയസ്സുള്ള അമ്മൂമ്മയായിരുന്നു 15 മാസമുള്ള കുഞ്ഞിനെ നോക്കിയിരുന്നത്. ഒരാഴ്ചയായി അമ്മൂമ്മയില്‍ നിന്നും വിവരം ഒന്നും ലഭിക്കാതിരുന്നതിനാല്‍ ട്രേയ്‌സിയുടെ കാമുകനോടു വീട്ടില്‍പോയി അന്വേഷിക്കുന്നതിനാവശ്യപ്പെട്ടു. മേരിവില്ലയിലുള്ള വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതും, കുഞ്ഞു ക്രിമ്പില്‍ നിശ്ശബ്ദയായി കിടക്കുന്നതുമാണ് അദ്ദേഹം കണ്ടത്. ഉടനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തി ചേര്‍ന്ന പോലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അമ്മൂമ്മ അനറ്റ് തൊട്ടടുത്ത ബാത്ത്‌റൂമില്‍ മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. മൃതദേഹത്തിന് നാലഞ്ചു ദിവസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. അഞ്ചു ദിവസം ഒന്നു കഴിക്കാതെ കുഞ്ഞു എങ്ങനെ ജീവിച്ചു എന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞു സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ ചികിത്സക്കായും, അമ്മൂമ്മയുടെ ശവസംസ്‌ക്കാരത്തിനായും ഒരു ഫണ്ട് Traey Lneichen ന്റെ പേരില്‍ gofundme accout ല്‍ ആരംഭിച്ചതായി ബോയ്ഫ്രണ്ട് അറിയിച്ചു.
Comments