സ്റ്റാറ്റന്‍ ഐലന്റ്: ഓടുന്ന കാറില്‍ നിന്നും പട്ടിക്കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായ പരിക്കേല്പിച്ച കേസ്സിലെ പ്രതി മുപ്പത്തിയഞ്ചു വയസ്സുള്ള അല്‍സു ഇവാന്‍ ചെങ്കൊയെ 20,000 ഡോളര്‍ പിഴയടക്കുന്നതിനും, ഒരു വര്‍ഷം കഠിന തടവിനും സ്റ്റേറ്റ് സുപ്രീം കോര്‍ട്ട് ജഡ്ജി വില്യം ഗാര്‍നറ്റ് ഇന്ന് ശിക്ഷിച്ചു. 15 വര്‍ഷത്തേക്ക് ഒരു അനിമലിനേയും സ്വന്തമായി വളര്‍ത്തുന്നതിനുള്ള നിരോധനവും ഇവര്‍ക്ക് ഏര്‍പ്പെടുത്തി. പട്ടിയുടെ ചികിത്സക്കായി ചിലവിട്ടതാണ് 20,000 ഡോളര്‍. 2014 സെപ്റ്റംബറിലായിരുന്നു സംഭവം. പട്ടിയെ പുറത്തേക്കു വലിച്ചെറിയുന്നതു കണ്ടു ഓടിയെത്തിയ ഒരു മനുഷനാണ് ഗുരുതരമായി പരിക്കേറ്റ ഒരു പൗണ്ടു മാത്രം തൂക്കമുള്ള പട്ടിയെ അനിമല്‍ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയെ തുടര്‍ന്ന് ആരോഗ്യം പ്രാപിച്ച പട്ടി കുഞ്ഞു മറ്റൊരു യജമാനന്റെ വീട്ടില്‍ കഴിയുമ്പോള്‍, അല്‍സു ജയിലിലടയ്ക്കപ്പെട്ടു. മൃഗങ്ങള്‍ക്കെതിരെ കാണിക്കുന്ന ക്രൂരതക്കുള്ള ചാര്‍ജ്ജാണ് ഇവരുടെ പേരില്‍ ഉന്നയിക്കപ്പെട്ടിരുന്നത്.
Comments