സാന്‍ഫ്രാന്‍സിസ്‌ക്കൊ: നവംബര്‍ 25 മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കൈ കൊണ്ടെഴുതിയ പാസ്‌പോര്‍ട്ടിനു പകരം പുതിയ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമാണെന്ന് സാന്‍ഫ്രാന്‍സിസ്‌ക്കൊ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്‌പോക്ക്‌സ്മാന്‍ വെങ്കട്ട രമണ(Venkata Ramana) പറഞ്ഞു. 2001 ല്‍ 20 വര്‍ഷത്തേക്ക് ലഭിച്ച പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചു. യാത്രചെയ്യുവാനുള്ള അനുമതിയാണ് നവം.25 മതുല്‍ ഇല്ലാതാകുന്നത്. കൈകൊണ്ടെഴുതിയ 286,000 പാസ്‌പോര്‍ട്ടുകള്‍ ഇന്നും പലരും കൈവശം വച്ചിരിക്കുന്നതായും വെങ്കട്ട് വെളിപ്പെടുത്തി. 2001 മുതല്‍ തന്നെ മെഷീന്‍- റീഡബള്‍ പാസപോര്‍ട്ടുകള്‍ ഇന്ത്യ ഗവണ്‍മെന്റ് വിതരണം ചെയ്തു തുടങ്ങിയിരുന്നു. രാജ്യാന്തര യാത്രകള്‍ നടത്തുവാന്‍ താല്‍പര്യപ്പെടുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ 6 മാസത്തെ കാലാവധി മാത്രമാണുള്ളതെങ്കില്‍ ഉടനെ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു. കുട്ടികള്‍ക്ക് അഞ്ചുവര്‍ഷത്തേക്കും, മുതിര്‍ന്നവര്‍ക്ക് പത്തുവര്‍ഷത്തേയ്ക്കുമാണ് പാസ്‌പോര്‍ട്ട് കാലാവധി.
Comments