കാന്‍സസ് സിറ്റി: ഏഴുവയസ്സുള്ള മകനെ മര്‍ദിച്ചു കൊലപ്പെടുത്തിയശേഷം പന്നികള്‍ക്കു വെട്ടിനുറുക്കി ഭക്ഷണമായി നല്‍കിയ പിതാവിനെ വയന്‍ഡോട്ട് കൗണ്ടി ജില്ലാകോടതിയില്‍ ഇന്ന് ഹാജരാക്കി. കോടതി പ്രതിക്ക് 10 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു. മുപ്പത്തി നാലുവര്‍ഷത്തിന്റെ ചരിത്രത്തില്‍ വയന്‍ഡോട്ട് കോടതിയില്‍ ഇത്രയും വലിയ സംഖ്യ ബോണ്ടായി ആവശ്യപ്പെടുന്നത് ആദ്യമായിട്ടാണെന്ന് ജില്ലാ അറ്റോര്‍ണി ജെറോം എ. ഗോര്‍മന്‍ പറഞ്ഞു. നവം.24ന് കുടുംബ കലഹത്തെ തുടര്‍ന്നാണ് മൈക്കിള്‍ ജോണ്‍(44) താമസിക്കുന്ന വീട്ടിലേക്കു പോലീസ് എത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ വീടിനു സമീപം മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത് ജോണിന്റെ സ്വന്തമായ ബാണില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തു. മെയ് 1 മുതല്‍ സെപ്തംബര്‍ 28 വരെയുള്ള കാലയളവില്‍ ഏഴുവയസ്സുള്ള മകനെ ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയനാക്കുകയും, തുടര്‍ന്ന് കുട്ടി മരിച്ചിരിക്കാമെന്നാണഅ പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരം. കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നും, കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരുന്നു. കൊല്ലപ്പെട്ടകുട്ടി ഉള്‍പ്പെടെ എട്ടു കുട്ടികളാണ് ജോണിനുള്ളത്. ഈ സംഭവത്തെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Tips Hotline -816 474 8477 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments