ചിക്കാഗൊ: പതിനാറു വയസ്സുക്കാരനും കറുത്തവര്‍ഗ്ഗക്കാരനുമായ ലക്വന്‍ മെക്ക്‌ഡൊണാള്‍ഡിനെ വൈറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ പതിനാറു തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ കേസ്സിന്റെ പ്രധാന തെളിവായ വീഡിയ റിലീസ് ചെയ്യുവാന്‍ വിസമ്മതിച്ച കുറ്റത്തിന് ചിക്കാഗൊ പോലീസ് ചീഫിനെ മേയര്‍ റഹം ഇമ്മാനുവേല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഡിസംബര്‍ 1ന് നടന്ന മേയറുടെ പ്രഖ്യാപനം ഉണ്ടായത്. 2011 മുതല്‍ പോലീസ് സുപ്രണ്ടായി പ്രവര്‍ത്തിക്കുന്ന ഗാരി മെക്കാര്‍തിയോട് രാജിവെക്കുവാന്‍ ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പു നടന്ന ഈ സംഭവത്തിന്റെ വീഡിയോ ചിത്രങ്ങള്‍ ഒരാഴ്ചമുമ്പാണ് പൊതുജനങ്ങള്‍ക്കു കാണുവാനുള്ള അവസരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ചിക്കാഗോയും, അമേരിക്കയുടെ വിവിധ നഗരങ്ങളിലും വന്‍ പ്രതിഷേധ റാലികളാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. ഒടുവില്‍ വെടിവെച്ചു എന്നു പറയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് കൊലകുറ്റത്തിന് കേസ്സെടുത്തു. ഈ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെപോലെ ഞാനും കുറ്റക്കാരനാണ്. പ്രസിഡന്റ് ഒബാമയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മേയര്‍ ഇമ്മാനുവേല്‍ പറഞ്ഞു. നാഷ്ണല്‍ ബ്ലാക്ക് ചര്‍ച്ച് കോണ്‍ഫ്രന്‍സ് പോലീസ് ചീഫിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
Comments