ഡിട്രോയ്റ്റ്: ഡിട്രോയ്റ്റ് ആര്‍ച്ച് ഡയോസിസിലുളള സെന്റ് തോമസ് മൂര്‍ കാത്തലിക് ചര്‍ച്ചില്‍ മുപ്പത് വര്‍ഷം പുരോഹിതനായി സേവനം അനുഷ്ഠിച്ച റവ. എഡ് വേര്‍ഡ് ബെല്‍ സക്കിനെ (70) യുഎസ് ഡിസ്ട്രിക്റ്റ് കോടതി 27 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. പളളിയില്‍ നിന്നും 573,000 ഡോളര്‍ മോഷ്ടിച്ചു എന്നതായിരുന്നു പുരോഹിതന്റെ പേരിലുള്ള കേസ്സ്. വിശ്വാസ സമൂഹത്തെ വഞ്ചിച്ച പുരോഹിതന് ശിക്ഷ നല്‍കുക വഴി മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നു എന്നാണ് ഇന്നത്തെ(ഡിസംബര്‍1) വിധി പ്രഖ്യാപനത്തില്‍ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് ആര്‍തര്‍ ടാര്‍നോ ചൂണ്ടികാട്ടിയത്. ജനങ്ങളാല്‍ അപഹാസിതനായ താന്‍ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നുവെന്നും, ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു പുരോഹിതന്‍ ദീര്‍ഘ ക്ഷമാപണ പ്രസ്താവന നടത്തിയെങ്കിലും കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. 'എന്റെ ഇടവക ജനങ്ങളോട് ഞാന്‍ മാപ്പപേക്ഷിക്കുന്നു, പൗരോഹിത്വത്തിന്റെ പരിവാനതക്ക് ഞാന്‍ കളങ്കം ചാര്‍ത്തി, എന്റെ വിധിയെ ഞാന്‍ സ്വീകരിക്കുന്നു' പുരോഹിതന്‍ വിധി പ്രഖ്യാപനം കേട്ടതിനുശേഷം പ്രതികരിച്ചു. എഴുപതു വയസ്സുള്ള പുരോഹിതന്‍ കുറ്റക്കാരനാണെന്ന് സെപ്റ്റംബര്‍ ഒന്നിന് കണ്ടെത്തിയിരുന്നു. അപഹരിച്ച പണത്തില്‍ നിന്നും109,571 ഡോളര്‍ ചിലവഴിച്ചു. 2005 ല്‍ ഫ്‌ളോറിഡായില്‍ വിലപിടിപ്പുള്ള ഒരു കോറണ്ടാ പുരോഹിതന്‍ വാങ്ങിയിരുന്നു. മരിച്ച ഒരു ഇടവാംഗത്തിന്റെ അക്കൗണ്ടില്‍ നിന്നും 420,000 ഡോളറും സംഭാവനയായി ലഭിച്ച സംഖയില്‍ നിന്ന് 43000 ഡോളറുമാണ് അപഹരിച്ചത്.
Comments