വാഷിംഗ്ടണ്‍.ഡി.സി.: അമേരിക്കയില്‍ നടക്കുന്ന മാസ് ഷൂട്ടിങ്ങിന് സമാനമായ സംഭവങ്ങള്‍ ലോകത്തിലെവിടെയും കാണാന്‍ കഴിയുകയില്ലെന്ന് പ്രസിഡന്റ് ഒബാമ. കാലിഫോര്‍ണിയായില്‍ ഇന്ന് നടന്ന മാസ് ഷൂട്ടിങ്ങിനുശേഷം സി.ബി.സി.യുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഈ അഭിപ്രായ പ്രകടനം നടത്തിയത്. കര്‍ശനമായ ഗണ്‍ കണ്‍ട്രോള്‍ നിയമം നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ ഒബാമ ആഞ്ഞടിച്ചു. മാസ് ഷൂട്ടിങ്ങ് തടയുന്നതിന് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചാല്‍പോലും, ഇത്തരം സംഭവങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ കഴിയുകയില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ഒബാമ പറഞ്ഞു. ഒബാമ അധികാരത്തിലെത്തിയശേഷം പതിനഞ്ചാമത് തവണയാണ് മാസ് ഷൂട്ടിങ്ങിനെതിരെ പ്രസ്താവന പുറപ്പെടുവിപ്പിക്കുന്നത്. കാലിഫോര്‍ണിയായില്‍ ഇന്ന് നടന്ന വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ തീവ്രമായ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളടൊപ്പം ഞങ്ങളും പങ്കു ചേരുന്നു. ഒബാമ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഒബാമ അഭ്യര്‍ത്ഥിച്ചു.
Comments