ചിക്കാഗൊ: റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ നിയമിതയായി. ചിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എന്‍.എ. ഡിസംബര്‍ 2നാണ് ഡോ.വിജയ് എം.റാവുവിന്റെ നിയമനത്തെ കുറിച്ചുള്ള ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സില്‍ നിന്നും ബിരുദമെടുത്ത ഡോ.റാവു ആഗോളതലത്തില്‍ ഹെഡ് ആന്റ് നെക്ക് ഇമേജിങ്ങ് വിഭാഗത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമനം നല്‍കിയതെന്ന് സൊസൈറ്റി ഭാരാഹികള്‍ പറഞ്ഞു. 1982 മുതല്‍ ആര്‍.എസ്.എന്‍.എ.മെമ്പറായ ഡോ.റാവു വിവിധ റേഡിയോളജി ഓര്‍ഗനൈസേഷനുകളില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടിയിട്ടുണ്ട്. എം.ആര്‍.ഐ., സി.ടി. തുടങ്ങിയ വിഭാഗങ്ങൡ പഠിപ്പിക്കുകയും, ഇരുനൂറോളം ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള റിസര്‍ച്ച് ആന്റ് എഡുക്കേഷന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിബോര്‍ഡ് അംഗമാണ്. ആഗോളവ്യാപകമായി 136 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ അറുപതിനായിരം അംഗങ്ങളാണുള്ളത്. ഡോക്ടര്‍മാര്‍, ഫിസിസ്റ്റ്, റേഡിയോളജി പ്രൊഫഷണല്‍സ് എന്നിവരാണ് ഈ സംഘടനയിലെ അംഗങ്ങള്‍.
Comments