ഡാളസ്: രണ്ടര മാസം പ്രായമുള്ള പപ്പിയെ ഹോട്ട് സ്റ്റൗവിനു മുകളില്‍ വെച്ച് പൊള്ളലേല്‍പ്പിച്ച കുറ്റത്തിന് ബ്രാഡ്‌ലി ബോലെ(61) യെ 15 മാസത്തെ ജയില്‍ ശിക്ഷക്ക് ഡാളസ് കൗണ്ടി ജൂറി ഇന്ന് വിധിച്ചു. 2014 ഫെബ്രുവരി 17ന് നടന്ന സംഭവത്തില്‍ പത്ത് പുരുഷന്മാരും, രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്ന ജൂറി ഒരു മണിക്കൂര്‍ 40 മിനിട്ട് നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അവസാന വിധി ഇന്ന് പ്രഖ്യാപിച്ചത്. അനിമല്‍ ക്രൂവല്‍റ്റിയാണ് പ്രതിക്കെതിരെ ചര്‍ജ്ജ് ചെയ്തിരുന്നത്. ഡാളസ്സിലെ മൃഗസ്‌നേഹികളുടെ വന്‍പ്രതിഷേധത്തിനിടയാക്കിയ, ഈ കേസ്സിലെ വിധി സോഷ്യല്‍ മീഡിയാകളില്‍ ഇവര്‍ ഒരു ആഘോഷമാക്കി മാറ്റി. പ്രതിക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ലിസ ഫോക്‌സ്, ഈ കേസ്സില്‍ പ്രതിയുടെ അയല്‍വാസി നല്‍കിയ വിശദീകരണം അംഗീകരിച്ചു. അന്വേഷണം നടത്തിയ പോലീസ് നടപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട ഒരു പട്ടിയെകുറിച്ചു ജനങ്ങള്‍ ഇത്രയും വികാരാധീനരാകുന്നതെന്തിനെന്ന് അറ്റോര്‍ണി ചോദിച്ചു. മനുഷ്യന്‍ ക്രൂരമായി വധിക്കപ്പെട്ടാല്‍ ജനങ്ങളുടെ ഭാഗത്തുനിന്നു പോലും ഇത്രയും വികാര പ്രകടനങ്ങള്‍ കാണുവാന്‍ കഴിയുകയില്ലെന്നും ഇവര്‍ ചൂണ്ടികാട്ടി. ലിസയോടൊപ്പം, സുനില്‍ സുന്ദരന്‍, ജെനിഫര്‍ എന്നിവരാണ് പ്രതിക്കുവേണ്ടി ഹാജരായത്.
Comments