ഓസ്റ്റിന്‍: ക്രിസ്ത്യന്‍ ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളിക്കു ഇന്ന്(വെള്ളിയാഴ്ച) അവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തിയ മുസ്ലീം സഹോദരങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു ബൈ ഏരിയായിലെ യൂണിറ്റേറിയന്‍ യൂണിവേഴ്‌സിലിസ്റ്റ് ചര്‍ച്ചിലെ അമ്പതോളം അംഗങ്ങള്‍ റാലി നടത്തി. ക്ലിയര്‍ ലേക്ക് ഇസ്ലാമിക് സെന്ററിലേക്ക് നടത്തിയ റാലിയില്‍ 'അയല്‍ക്കാരെ സ്‌നേഹിക്കുക', 'ഞങ്ങള്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു' തുടങ്ങിയ വാക്യങ്ങള്‍ എഴുതിയ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചിരുന്നു. ഇസ്ലാമില്‍ സെന്റര്‍ ഇമാം ഈ റാലിയെ സ്‌നേഹത്ിതന്റെ വികാര പ്രകടനമായിട്ടാണ് വിശേഷിപ്പിച്ചത്. ഈ സന്നിഗ്ദ ഘട്ടത്തില്‍ മുസ്ലീം സഹോദരങ്ങളെ ബഹുമാനിക്കുന്നതിനും, സ്‌നേഹിക്കുന്നതിനും, ഉള്‍ക്കൊള്ളുന്നതിനും കഴിയുന്നതിലൂടെയാണ് ക്രിസ്തീയ സ്‌നേഹം വെളിപ്പെടുത്തേണ്ടതെന്ന് യൂണിറ്റേറിയന്‍ ചര്‍ച്ച് പ്രസിഡന്റ് റവ.പീറ്റര്‍ മൊറാലസ് അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങല്‍ക്ക് ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നതും, ഇവരുടെ ദേശസ്‌നേഹത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതും ഭൂഷണമല്ലെന്നും റവ.പീറ്റര്‍ പറഞ്ഞു.
Comments