ഡാളസ്: സൗത്ത് ഓക്‌സിഫിലെ ഹൈസ്‌കൂകള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന്(ഡിസം.7) ഉച്ചക്കു ശേഷം ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി. സീനിയര്‍ വിദ്യാര്‍ത്ഥി ഡേവിഡ് ജോണ്‍സണ്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രസ്താവന ഇപ്രകാരം തുടര്‍ന്നു. ഞങ്ങള്‍ സമരം നടത്തുന്നതിന്റെ പ്രധാന ഉദ്യേശം സ്‌ക്കൂള്‍ ബോര്‍ഡിന്റേയും, ഡാളസ് സിറ്റിയുടേയും ശ്രദ്ധയില്‍ സ്‌ക്കൂളിന്റെ ശോച്യാവസ്ഥ തുറന്നു കാണിക്കുന്നതിനാണ്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ക്ലാസു റൂമുകള്‍, കൂടിയും കുറഞ്ഞും, നിയന്ത്രണമില്ലാത്ത താപനില, ക്ലാസ്‌റൂമിനു പകരം, ഹാള്‍വേയില്‍ ഇന്ന് പഠിക്കേണ്ട സാഹചര്യം, ഹാള്‍വേയില്‍ റൂഫില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന വെള്ളം ശേഖരിക്കുവാന്‍ വെച്ചിരിക്കുന്ന ബക്കറ്റുകള്‍ പഠനം തുടരുവാനാവാത്ത അവസ്ഥ. ഇതിന് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിന് അധികൃതരെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ്. ഹൈസ്‌ക്കൂള്‍ സീനിയറും, ലീഡറുമായ ഡേവിഡ് ജോണ്‍സനാണ് ഈ പ്രസ്താവന മാധ്യമങ്ങള്‍ക്കു നല്‍കിയത്. 1.6 മില്യണ്‍ ഡോളറിന്റെ ബോണ്ടാണ് കഴിഞ്ഞമാസം സ്‌ക്കൂളിന്റെ അറ്റകുറ്റ പണികള്‍ക്കായി വോട്ടര്‍മാര്‍ അനുവദിച്ചു നല്‍കിയിട്ടുള്ളത്. സ്‌ക്കൂളിന്റെ പണികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ഡിസ്ട്രിക്റ്റ് വക്താവ് ആഡ്രെ റെയ്‌ലി പറഞ്ഞു. 63 വര്‍ഷമായ സ്‌ക്കൂള്‍ റിപ്പയര്‍ ചെയ്യുകയല്ല, പൊളിച്ചുകളഞ്ഞു പുതിയത് പണിയണമെന്നാണ് സീനിയര്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ആവശ്യപ്പെടുന്നത്. അറ്റകുറ്റ പണികള്‍ക്ക് 14 മില്യണ്‍് ഡോളറോളം ചെലവഴിക്കേണ്ടിവരുമ്പോള്‍ 64.5 മില്യണ്‍ ഡോളറുപയോഗിച്ചു കെട്ടിടം പുതുക്കി പണിയാന്‍ കഴിയും. അമേരിക്കയിലും ഇത്തരം വിദ്യാലയങ്ങള്‍ ഉണ്ട്. എന്നുള്ളത് അവിശ്വസനീയമായി തോന്നുന്നു.
Comments