ഐഓവ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന തന്ത്ര പ്രധാന സംസ്ഥാനമായ ഐഓവയില്‍ ട്രംബ് നിലനിര്‍ത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നു, അതേ സമയം ടെഡ് ക്രൂസിന്റെ പിന്തുണ വര്‍ദ്ധിച്ചുവരുന്നതായും തിങ്കളാഴ്ച(ഇന്ന്) പുറത്തു വിട്ട സര്‍വ്വെയില്‍ വെളിപ്പെടുത്തുന്നു. മണ്‍ മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വ്വേയില്‍ ടെഡ് ക്രൂസ് 24 ശതമാനം വോട്ടു നേടിയപ്പോള്‍ ഡൊണാള്‍ഡ് ട്രംബിന് ലഭിച്ചത് 19 ശതമാനം മാത്രമാണ്. കാലിഫോര്‍ണിയായില്‍ നടന്ന വെടിവെപ്പിനു മുമ്പ് ട്രംമ്പ് മുന്നിലായിരുന്നു. എന്നാല്‍ വെടിവെപ്പിനു ശേഷം ട്രംമ്പു നടത്തിയ പ്രസ്താവനകള്‍ ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. അതിനുശേഷമാണ് പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ടെക്‌സസ്സില്‍ നിന്നുള്ള സെനറ്ററായി ടെഡ് ക്രൂസ് ഐഓവയിലും, മിനിസോട്ടയിലും ലീഡ് വര്‍ദ്ധിപ്പിച്ചുവെങ്കിലും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ പൊതുവെ ഒന്നാം സ്ഥാനത്തു ട്രബ് എത്തുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍. ട്രംമ്പ് മുസ്ലീമുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം അഴിച്ചു വിടുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും. ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരി തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
Comments