ഹൂസ്റ്റണ്‍: സ്ത്രീ-പുരുഷ-തസ്തിക-വ്യത്യാസമില്ലാതെ ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും ക്രിസ്തുമസ് ബോണസായി നല്‍കുമെന്ന് ഹൂസ്റ്റണിലെ ഹില്ക്രോപ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ഓയല്‍ ഉല്പാദന കമ്പനിയായ ഹില്‍ ക്രോപ്പിലെ 1380 ജീവനക്കാര്‍ക്കാണ് ഈ അപ്രതീക്ഷിത ബോണസ് പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കുക. ഏറ്റവും വിശ്വസ്തരായി ജോലികള്‍ ചെയ്യുന്ന ജീവനക്കാരെ അനുമോദിക്കുകയും, അംഗീകരിക്കുകയുമെന്നതാണ് ഈ ബോണസ് നല്‍കുന്നതിന് ഞങ്ങളെ പ്രേരിപ്പിച്ചത്. കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2010 ലും ജീവനക്കാര്‍ക്ക് അവിശ്വസനീയമായ ബോണസ്സാണ് കമ്പനി നല്‍കിയത്. 50,000 ഡോളറിന്റെ കാറ് അല്ലെങ്കില്‍ 35,000 ഡോളര്‍ ക്യാഷ്. ഫോര്‍ച്യൂണ്‍ മാഗസിന് നടത്തിയ സര്‍വ്വേയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഏറ്റവും വലിയ ആറ് കമ്പനികളില്‍ ഹില്‍ ക്രോപ് സ്ഥാനം പിടിച്ചത്.
Comments