ഫ്രീമോണ്ട് (കലിഫോര്‍ണിയ): കുറച്ച് മാസങ്ങളായി ഇല്ലാതിരുന്ന ഐആര്‍എസ് വ്യാജ ഫോണ്‍ കോളുകള്‍ വീണ്ടും റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ നിറവറ്റ ഏഷ്യന്‍ വംശജര്‍ക്കാണ് കൂടുതല്‍ ഫോണ്‍ കോള്‍ ഭീഷണികള്‍ ലഭിക്കുന്നത്. നവം 9ന് കലിഫോര്‍ണിയ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യാജ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ അമേരിക്കന്‍, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ എന്നിവരെയാണ് ഈ തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ഫെഡറല്‍ ട്രേഡും കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ ഏകദേശം 20,000 പേരാണ് ഇതിനായി തട്ടിപ്പിനിറങ്ങിയത്. ഒരു മില്യണ്‍ ഡോളറോളം ഇവരില്‍ നിന്നും തട്ടിയെടുത്തതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Comments