വാഷിംഗ്ടണ്‍: ഈദ്- അല്‍-ഫിത്തര്‍, ഈദ് അല്‍ അദ്ദാ തുടങ്ങിയ മുസ്ലീം പെരുന്നാള്‍ ദിവസങ്ങള്‍ ഫെഡറല്‍ ഹോളിഡെയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലീം മത നേതാക്കള്‍ സമര്‍പ്പിച്ച നിവേദനം അംഗീകരിക്കാനാവില്ലെന്ന് ഒബാമയെ ഉദ്ധരിച്ചു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഡിസം.11 വെള്ളിയാഴ്ച വെളിപ്പെടുത്തി. അമേരിക്കന്‍ മുസ്ലീമുകള്‍ 'റിലിജിയസ് ഹോളിഡേ' ആഘോഷിക്കുന്നതിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഡെ ഓഫ് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ന്യൂ ഇയര്‍ ഡെ, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയര്‍ ഡെ, വാഷിംഗ്ടണ്‍ ജന്മദിനം, മെമ്മോറിയന്‍ ഡെ, ഇന്‍ഡിപെന്റഡന്‍സ്‌ഡെ, ലേബര്‍ ഡെ, കൊളമ്പുഡെ, വൈറ്ററന്‍സ് ഡെ, താങ്ക്‌സ്ഗിവിങ്ങ്, ക്രിസ്തുമസ് എന്നീ പത്തു ഫെഡറല്‍ ഹോളിഡെ മാത്രമാണ് യു.എസ്. കോണ്‍ഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടുള്ളത്. പുതിയ അവധിദനങ്ങള്‍ വേണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ്സാണ് പരിഗണിക്കേണ്ടത്. 100,000 പേര്‍ ഒപ്പിട്ട നിവേദനമാണ് മുസ്ലീം നേതാക്കള്‍ സമര്‍പ്പിച്ചത്. ഭൂരിപക്ഷം പേര്‍ക്കും ജോലിയില്‍ ഹാജരാകാന്‍ കഴിയാത്തതും, കുട്ടികള്‍ക്ക് സ്‌ക്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുമെന്നതുമാണ് അവധി വേണമെന്ന ആവശ്യത്തിന് പ്രേരിപ്പിക്കപ്പെട്ടതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെ പല സിറ്റികളിലും പ്രദേശീക തലത്തില്‍ അവധി നല്‍കിയിട്ടുണ്ട്. സ്വന്തം മകനെ ദൈവത്തിനു വേണ്ടി ബലിയര്‍പ്പിക്കുവാന്‍ സന്നദ്ധനായ അബ്രഹാമിന്റെ വിശ്വാസത്തെ ആഘോഷിക്കുന്നതാണ് ഈദ് അല്‍ അദ്ദാ വിശുദ്ധ റംസാന്‍ മാസത്തിന്റെ അവസാനം ഈദ് അല്‍ ഫിത്തര്‍ ആയി ആഘോഷിക്കുന്നു.
Comments