വെസ്റ്റ് ഫീല്‍ഡ്(മാസ്സചുസെറ്റസ്): വ്യാജ നൂറു ഡോളര്‍ ബില്‍ പ്രചരിക്കുന്നതായി പോലീസ്. വെസ്റ്റ് ഫീല്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ വ്യാജനെ തിരിച്ചറിയുവാന്‍ സാധ്യമല്ലെന്നും, സൂക്ഷിച്ചു നോക്കിയാല്‍ ബില്ലിനു മുകളില്‍ മെഴുകിന്റെ അംശം കാണാന്‍ സാധിക്കുമെന്ന് വെസ്റ്റ് ഫീല്‍ഡ് ഡിറ്റക്റ്റീവ് ബ്യൂറോ മുന്നറിയിപ്പു നല്‍കുന്നു. സ്റ്റോര്‍ ക്ലാര്‍ക്കുമാര്‍, പണിടപാട് നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, വ്യാജ ഡോളര്‍ ബില്ലുകള്‍ ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. വ്യാജ ഡോളര്‍ബില്ലിനെ കുറിച്ചു വിവരം ലഭിക്കുന്നവരോ സംശയമുള്ളവരോ വെസ്റ്റ് ഫീല്‍ഡ് ഡിറ്റക്ടീവ് ബ്യൂറോയെ 413 572 6400 നമ്പറില്‍ വിളിച്ചു അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments