ന്യൂയോർക്ക്∙ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പരിശീലനം പൂർത്തിയാക്കിയ 1123 സേനാംഗങ്ങളുടെ ബിരുദ ദാനചടങ്ങിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ ഒന്നിച്ചു പങ്കെടുത്തത് എത്തിചേർന്നവർക്ക് അത്ഭുതാദരങ്ങളോടെയാണ് വീക്ഷിച്ചത്. ഡിസംബർ 29 ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്ത ഇരട്ട സഹോദരങ്ങളായ അലേക്ക്, ജോൺ (22) ഇവരുടെ ജേഷ്ഠ സഹോദരൻ സ്റ്റീഫൻ (24) എന്നിവർ പിതാവിന്റെ മാതൃക പിന്തുടർന്നതിൽ അഭിമാനിക്കുന്നതായി പ്രസ്താവിച്ചു. കഴിഞ്ഞ മുപ്പതുവർഷമായി പൊലീസിൽ സേവനം അനുഷ്ഠിക്കുന്ന പിതാവ് ആന്റണി ഫേവെൽ ഇപ്പോൾ ഡെപ്യൂട്ടി ഇൻസ്പെക്ടറായി പ്രവർത്തിക്കുന്നു. പിതാവും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ സേവനം അനുഷ്ഠിക്കുന്നതിനുളള മക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ 36,000 സേനാംഗങ്ങളാണ് സിറ്റിയുടെ സുരക്ഷിതത്വ ചുമതല നിർവ്വഹിക്കുന്നത്. മൂന്ന് ദശകത്തിനുളളിൽ ഇത്രയും കൂടുതൽ സേനാംഗങ്ങൾ ആദ്യമായാണ് പ്രവർത്തന നിരതമാക്കുന്നതെന്നും പൊലീസ് അധികൃതർ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ ന്യൂയോർക്ക് പൊലീസിന്റെ പ്രവർത്തനം തികച്ചും സ്തുത്യർഹമാണ്.
Comments