ഇന്ത്യാന പൊലീസ് ∙ 2015 ൽ ലോകത്തിലെ ഏറ്റവും ജനസമ്മതി നേടിയ രണ്ട് സമുന്നത നേതാക്കളാണ് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ഹില്ലരി ക്ലിന്റനുമെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച ഗാലപ്.കോം നടത്തിയ സർവ്വേ വെളിപ്പെടുത്തി. ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിത്വത്തിനു വേണ്ടിയുളള മത്സരത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹില്ലരി ഇരുപതാം തവണയാണ് സമുന്നതരായ വനിതകളുടെ പട്ടികയിൽ ഒന്നാമതായി സ്ഥാനം പിടിച്ചതെങ്കിൽ, ഒബാമയുടേത് എട്ടാം തവണയാണ്. ഇപ്പോൾ നടന്ന സർവ്വേയിൽ 17 ശതമാനം ഒബാമയ്ക്കും 13 ശതമാനം ഹില്ലരിക്കും ലഭിച്ചു. പോപ്പ് ഫ്രാൻസിസ്, മലാല യൂസഫ്സി, റിപ്പബ്ലിക്കൻ പാർട്ടി ഫ്രണ്ട് റണ്ണർ ഡൊണാൾഡ് ട്രംമ്പ് എന്നിവർക്ക് 5 ശതമാനമാണ് ലഭിച്ചത്. ഒപ്റ വിൻഫ്രി, മിഷേൽ ഒബാമ, കാർലെ ഫിയോറിന, ജർമൻ ചാൻസ് ലർ ഏജ് ല മെർക്കർ എന്നിവർക്ക് 4 ശതമാനവും ലഭിച്ചു. ഡിസംബർ 2 മുതൽ 6 വരെ നടത്തിയ സർവ്വേയിൽ രഹസ്യ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമീപിക്കും തോറും ഹില്ലരിയുടെ പിന്തുണ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും ഡൊണാൾഡ് ട്രമ്പ് തൊടുത്തു വിടുന്ന ശരണങ്ങൾ പ്രതിരോധിക്കുവൻ ഹില്ലരി പാടുപെടുകയാണ്. ഡൊണാൾഡിന്റെ പ്രഖ്യാപനങ്ങളെ പരസ്യമായി അംഗീകരിക്കുവാൻ പലരും വിമുഖത കാണിക്കുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം ട്രംമ്പിനെ പിന്തുണയ്ക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Comments